---
title: "മഴ ; നരിക്കോട്ട് മലയിൽ ഒൻപത് കുടുംബങ്ങളെ മാറ്റി പ്പാർപ്പിച്ചു."
english_title: "Narikottu Mala 9 Families Relocated Relief Camp Heavy Rain Kozhikode"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376293/narikottu-mala-9-families-relocated-relief-camp-heavy-rain-kozhikode"
published_at: "2026-08-03T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7023c9424ff_Untitled-2_copy.jpg"
keywords: ["Narikottu Mala", "Kozhikode Rain", "Relief Camp", "Flood"]
---

# മഴ ; നരിക്കോട്ട് മലയിൽ ഒൻപത് കുടുംബങ്ങളെ മാറ്റി പ്പാർപ്പിച്ചു.

> **Lead Summary:** കനത്ത മഴയെ തുടർന്ന് നരിക്കോട്ട് മലയിലെ ഒൻപത് കുടുംബങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ചു.സുരക്ഷിതത്വം കണക്കിലെടുത്താണ് 25 അംഗങ്ങൾ അടങ്ങുന്ന ഈ കുടുംബങ്ങളെ നരിക്കോട്ട് മലയിലെ സാംസ്കാരിക കേന്ദ്രത്തിലേക്ക് മാറ്റിയത്. മലയോര മേഖലയിൽ മഴ ശക്തമായി തുടരുന്നതിനാൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് നടപടി.

## Article Content

കനത്ത മഴയെ തുടർന്ന് നരിക്കോട്ട് മലയിലെ ഒൻപത് കുടുംബങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ചു.സുരക്ഷിതത്വം കണക്കിലെടുത്താണ് 25 അംഗങ്ങൾ അടങ്ങുന്ന ഈ കുടുംബങ്ങളെ നരിക്കോട്ട് മലയിലെ സാംസ്കാരിക കേന്ദ്രത്തിലേക്ക് മാറ്റിയത്. മലയോര മേഖലയിൽ മഴ ശക്തമായി തുടരുന്നതിനാൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് നടപടി.

ക്യാമ്പിലെ സാഹചര്യങ്ങൾ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.പി. പവിത്രൻ, വാർഡ് അംഗം കെ.സി. മുകുന്ദൻ, തൃപ്രങ്ങോട്ടൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ, ആരോഗ്യ പ്രവർത്തകർ എന്നിവർ ചേർന്ന് സന്ദർശിച്ച് വിലയിരുത്തി.

ക്യാമ്പിൽ താമസിക്കുന്നവർക്ക് ഭക്ഷണം, കുടിവെള്ളം, പ്രാഥമിക ആരോഗ്യ പരിചരണം എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376293/narikottu-mala-9-families-relocated-relief-camp-heavy-rain-kozhikode)