---
title: "പാനൂരിൽ കനത്ത മഴയിൽ വീട്ടു മതിൽ തകർന്നു"
english_title: "Panur Heavy Rain House Compound Wall Collapses Road Closed Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376282/panur-heavy-rain-house-compound-wall-collapses-road-closed-kannur"
published_at: "2026-08-03T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a701852bb29c_panur-heavy-rain-wall-collapse-landslide-road.jpg"
keywords: ["Panur Rain", "Wall Collapse", "Landslide", "Chokli Panchayat"]
---

# പാനൂരിൽ കനത്ത മഴയിൽ വീട്ടു മതിൽ തകർന്നു

> **Lead Summary:** പാനൂർ: കനത്ത മഴയിൽ പാനൂരിൽ വീടിൻ്റെ സംരക്ഷണ മതിൽ തകർന്നു വീഴുകയും റോഡിൽ മണ്ണിടിച്ചിലുണ്ടാവുകയും ചെയ്തു.പാനൂരിനടുത്ത് അണിയാരം പാലിലാണ്ടി പീടികയിൽ കാരയിൽ ശ്രീമതിയുടെ വീടിൻ്റെ മതിലാണ് തകർന്നത്. നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ ചെങ്കല്ല് കൊണ്ട് പണിത പുതിയ മതിലാണ് മഴയിൽ ഇടിഞ്ഞു വീണത്. മതിലിൻ്റെ അടിത്തറയിലെ മണ്ണ് ഒലിച്ചുപോയതിനെ തുടർന്ന് വീടിൻ്റെ അടിത്തറ വരെ മണ്ണ് ഇളകിയിട്ടുണ്ട്.

## Article Content

പാനൂർ: കനത്ത മഴയിൽ പാനൂരിൽ വീടിൻ്റെ സംരക്ഷണ മതിൽ തകർന്നു വീഴുകയും റോഡിൽ മണ്ണിടിച്ചിലുണ്ടാവുകയും ചെയ്തു.പാനൂരിനടുത്ത് അണിയാരം പാലിലാണ്ടി പീടികയിൽ കാരയിൽ ശ്രീമതിയുടെ വീടിൻ്റെ മതിലാണ് തകർന്നത്. നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ ചെങ്കല്ല് കൊണ്ട് പണിത പുതിയ മതിലാണ് മഴയിൽ ഇടിഞ്ഞു വീണത്. മതിലിൻ്റെ അടിത്തറയിലെ മണ്ണ് ഒലിച്ചുപോയതിനെ തുടർന്ന് വീടിൻ്റെ അടിത്തറ വരെ മണ്ണ് ഇളകിയിട്ടുണ്ട്.

ഇതേസമയം ഒളവിലം രാമുണ്ണി മൊട്ട - അരയാക്കൂൽ മുക്ക് റോഡിൽ ചെങ്ങരപറമ്പിൻ്റെ താഴ്ഭാഗത്ത് വലിയ മണ്ണിടിച്ചിലുണ്ടായി. ഉയർന്ന പറമ്പിൽ നിന്ന് മൺത്തിട്ട ഇടിഞ്ഞ് റോഡിലേക്ക് വീണു. ഉയർന്ന ഭാഗം ഏത് സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലാണ്.അപകട സാധ്യത കണക്കിലെടുത്ത് ഈ വഴിയിലെ കാൽനട യാത്രയും വാഹന ഗതാഗതവും നിരോധിച്ചു.

അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചൊക്ലി പഞ്ചായത്ത് അധികൃതർക്ക് പ്രദേശവാസികൾ പരാതി നൽകി. മഴ തുടരുന്നതിനാൽ അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376282/panur-heavy-rain-house-compound-wall-collapses-road-closed-kannur)