---
title: "കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി അഞ്ചുവയസുകാരൻ മരിച്ചു; മൈസൂരുവിൽ വീണ്ടും ദാരുണ സംഭവം"
english_title: "Mysuru 5 Year Old Boy Dies Toy Stuck In Throat Kurkure Free Gift"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376264/mysuru-5-year-old-boy-dies-toy-stuck-in-throat-kurkure-free-gift"
published_at: "2026-08-03T08:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a700bbdb0627_a6b26103-ea82-460f-9f3d-436fb0f279f9.jpg"
keywords: ["Mysuru", "Karnataka", "Child Death", "Toy Choking", "Kurkure", "Hunsur"]
---

# കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി അഞ്ചുവയസുകാരൻ മരിച്ചു; മൈസൂരുവിൽ വീണ്ടും ദാരുണ സംഭവം

> **Lead Summary:** കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി അഞ്ചുവയസുകാരൻ ദാരുണമായി മരിച്ചു. മൈസൂരു ജില്ലയിലെ ഹുൻസൂരിലാണ് സംഭവം.ഹുൻസൂർ സ്വദേശികളായ സന്തോഷ്-ഐശ്വര്യ ദമ്പതികളുടെ മകൻ മുകുന്ദ് മയൂർ ആണ് മരിച്ചത്.

## Article Content

കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി അഞ്ചുവയസുകാരൻ ദാരുണമായി മരിച്ചു. മൈസൂരു ജില്ലയിലെ ഹുൻസൂരിലാണ് സംഭവം.ഹുൻസൂർ സ്വദേശികളായ സന്തോഷ്-ഐശ്വര്യ ദമ്പതികളുടെ മകൻ മുകുന്ദ് മയൂർ ആണ് മരിച്ചത്.

ശനിയാഴ്ച കുർക്കുറെ സ്നാക്ക് പാക്കറ്റിനൊപ്പം സൗജന്യമായി ലഭിച്ച ചെറിയ പ്ലാസ്റ്റിക് പന്തുമായാണ് കുട്ടി കളിച്ചുകൊണ്ടിരുന്നത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ പന്ത് വായിലിട്ട് വിഴുങ്ങി. പ്ലാസ്റ്റിക് പന്ത് തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ ഹുൻസൂർ റൂറൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മാസങ്ങൾക്ക് മുൻപും സമാന സംഭവം

ഏതാനും മാസങ്ങൾക്ക് മുൻപ് ഹുൻസൂരിൽ തന്നെ സമാനമായ രീതിയിൽ മറ്റൊരു കുഞ്ഞിന്റെ ജീവനും നഷ്ടമായിരുന്നു. മാർച്ചിൽ ദൊഡ്ഡഹെജ്ജുർ ഗ്രാമത്തിലായിരുന്നു ആ സംഭവം.

വീട്ടിൽ പൂജയ്ക്കായി വെച്ചിരുന്ന ഉണങ്ങിയ ചെമ്പരത്തിപ്പൂവിന്റെ കഷണം തൊണ്ടയിൽ കുടുങ്ങിയാണ് ആറര മാസം പ്രായമുള്ള ചിന്മയ് ഗൗഡ മരിച്ചത്. ജ്യേഷ്ഠനൊപ്പം കളിച്ചുകൊണ്ടിരിക്കെ ഉമ്മറത്ത് വെച്ചിരുന്ന ഉണങ്ങിയ പൂവ് കുഞ്ഞ് വായിലിടുകയായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഹനഗോഡിലെ ആശുപത്രിയിലും പിന്നീട് മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376264/mysuru-5-year-old-boy-dies-toy-stuck-in-throat-kurkure-free-gift)