---
title: "കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (03-08-26) അവധി "
english_title: "Kannur Schools Colleges Holiday Tomorrow August 3 Heavy Rain"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376226/kannur-schools-colleges-holiday-tomorrow-august-3-heavy-rain"
published_at: "2026-08-02T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a068efd0b4d0_mazha.jpg"
keywords: []
---

# കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (03-08-26) അവധി 

> **Lead Summary:** കണ്ണൂർ: പ്രതികൂല കാലാവസ്ഥ തുടരുന്നതിനാൽ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി.ഓഗസ്റ്റ് 3 തിങ്കളാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് അവധി പ്രഖ്യാപിച്ചു.ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

## Article Content

കണ്ണൂർ: പ്രതികൂല കാലാവസ്ഥ തുടരുന്നതിനാൽ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി.ഓഗസ്റ്റ് 3 തിങ്കളാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് അവധി പ്രഖ്യാപിച്ചു.ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

കനത്ത മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിലാണ് മുൻകരുതലെന്ന നിലയിൽ അവധി പ്രഖ്യാപിച്ചത്. വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം.കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകൾ കൂടി വിലയിരുത്തിയാണ് അവധി സംബന്ധിച്ച് തീരുമാനമെടുത്തത്.

അവധി ദിവസങ്ങളിൽ വിദ്യാർഥികൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നും നദീതീരങ്ങളിലും വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലും പോകരുതെന്നും അധികൃതർ നിർദേശിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376226/kannur-schools-colleges-holiday-tomorrow-august-3-heavy-rain)