---
title: "തളിപ്പറമ്പിൽ 18 കാരിയെ കാണാനില്ല; പോലീസ് അന്വേഷണം ആരംഭിച്ചു"
english_title: "Thaliparamba 18 Year Old Girl Missing Police Investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376219/thaliparamba-18-year-old-girl-missing-police-investigation"
published_at: "2026-08-02T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f29bc6c3de_thaliparamba-18-year-old-girl-missing-polic.jpg"
keywords: []
---

# തളിപ്പറമ്പിൽ 18 കാരിയെ കാണാനില്ല; പോലീസ് അന്വേഷണം ആരംഭിച്ചു

> **Lead Summary:** തളിപ്പറമ്പ്: 18 കാരിയെ കാണാനില്ലെന്ന് പരാതി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.കാഞ്ഞിരങ്ങാട് ശിവക്ഷേത്രത്തിന് സമീപം വഴുതക്കാട്ട് ഹൗസിലെ ഷാരോണയെയാണ് ഇന്നലെ മുതൽ കാണാതായത്.

## Article Content

തളിപ്പറമ്പ്: 18 കാരിയെ കാണാനില്ലെന്ന് പരാതി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.കാഞ്ഞിരങ്ങാട് ശിവക്ഷേത്രത്തിന് സമീപം വഴുതക്കാട്ട് ഹൗസിലെ ഷാരോണയെയാണ് ഇന്നലെ മുതൽ കാണാതായത്.

ഇന്നലെ കാഞ്ഞിരങ്ങാട്ടെ വീട്ടിൽ നിന്ന് നേഴ്സിംഗ് അഡ്മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ആലക്കോട് പോകുന്നു എന്ന് പറഞ്ഞാണ് ഷാരോണ ഇറങ്ങിയത്. പിന്നീട് തിരികെ വീട്ടിൽ എത്തിയില്ലെന്ന് ബന്ധുക്കൾ പറയുന്നു.ഫോണിൽ ബന്ധപ്പെടാനും കഴിഞ്ഞില്ല. ഇതേ തുടർന്ന് ബന്ധുക്കൾ തളിപ്പറമ്പ് പോലീസിൽ പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും മൊഴി രേഖപ്പെടുത്തി.കാണാതായ പെൺകുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 112 എന്ന നമ്പറിലോ വിവരം അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376219/thaliparamba-18-year-old-girl-missing-police-investigation)