---
title: "കൂത്ത്പറമ്പിൽ യുവാവ് തോട്ടിൽ മരിച്ച നിലയിൽ"
english_title: "Koothuparamba Youth Found Dead In Canal N Rarish"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376152/koothuparamba-youth-found-dead-in-canal-n-rarish"
published_at: "2026-08-02T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6eee3229ed7_koothuparamba-youth-found-dead-canal-n-rarish.jpg"
keywords: []
---

# കൂത്ത്പറമ്പിൽ യുവാവ് തോട്ടിൽ മരിച്ച നിലയിൽ

> **Lead Summary:** കൂത്തുപറമ്പ്: കൈതേരി ഇടത്തിൽ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.കലാശപ്പറമ്പത്ത് അപ്പു എന്ന എൻ. രാരിഷ് ആണ് മരിച്ചത്.

## Article Content

കൂത്തുപറമ്പ്: കൈതേരി ഇടത്തിൽ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.കലാശപ്പറമ്പത്ത് അപ്പു എന്ന എൻ. രാരിഷ് ആണ് മരിച്ചത്.

ഇയാളെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലാണ് വീടിന് അടുത്തുള്ള തോട്ടിൽ മൃതദേഹം കണ്ടെത്തിയത്.

വിവരമറിഞ്ഞ് കൂത്തുപറമ്പ് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. തുടർ നടപടികൾക്കായി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

മരണകാരണം വ്യക്തമല്ല. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376152/koothuparamba-youth-found-dead-in-canal-n-rarish)