---
title: "പരിയാരത്ത് വീട് കുത്തിത്തുറന്ന് 8 പവൻ സ്വർണം കവർച്ച; പരാതി"
english_title: "Pariyaram House Burglary 8 Sovereign Gold Jewellery Stolen"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376149/pariyaram-house-burglary-8-sovereign-gold-jewellery-stolen"
published_at: "2026-08-02T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6eecc1dd777_Untitled-4_copy.jpg"
keywords: []
---

# പരിയാരത്ത് വീട് കുത്തിത്തുറന്ന് 8 പവൻ സ്വർണം കവർച്ച; പരാതി

> **Lead Summary:** പരിയാരം: വീട് കുത്തിത്തുറന്ന് ബെഡ്റൂമിലെ ഷെൽഫിൽ സൂക്ഷിച്ച 8 പവൻ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തതായി പരാതി.

## Article Content

പരിയാരം: വീട് കുത്തിത്തുറന്ന് ബെഡ്റൂമിലെ ഷെൽഫിൽ സൂക്ഷിച്ച 8 പവൻ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തതായി പരാതി.

പിലാത്തറ മണ്ടൂർ കുന്നുമ്പ്രത്തെ മുള്ളിക്കോട് വീട്ടിൽ എം.ബാലകൃഷ്ണന്റെ (59) വീട്ടിലാണ് മോഷണം നടന്നത്.കവർച്ച പോയത് 36 ഗ്രാം സ്വർണ ചെയിൻ, 8 ഗ്രാം സ്വർണചെയിൻ, 6 ഗ്രാം വീതമുള്ള 2 മോതിരങ്ങൾ, 8 ഗ്രാം സ്വർണവള എന്നിവയാണ്.

ജൂലൈ 12ന് വൈകുന്നേരം 6 മണിക്കും ജൂലൈ 31ന് രാവിലെ 8.30നും ഇടയിലുള്ള സമയത്താണ് വീട്ടിൽ കവർച്ച നടന്നതെന്നാണ് സംശയം. ഈ ദിവസങ്ങളിൽ വീട്ടുകാർ പുറത്തുപോയിരുന്നതായി പറയുന്നു.വീടിന്റെ വാതിൽ കുത്തിപ്പൊളിച്ച നിലയിലാണ് കണ്ടത്. ബെഡ്റൂമിലെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് നഷ്ടമായത്.

പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.പ്രദേശത്ത് സമാനമായ കവർച്ചകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376149/pariyaram-house-burglary-8-sovereign-gold-jewellery-stolen)