---
title: "പാനൂരിൽ വധശ്രമക്കേസിൽ സാക്ഷി പറഞ്ഞതിന് ഭീഷണി ; കേസെടുത്ത്  പൊലീസ്"
english_title: "Panur Witness Threatened In Attempt To Murder Case Police Case Registered"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376063/panur-witness-threatened-in-attempt-to-murder-case-police-case-registered"
published_at: "2026-08-01T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6e11a80667a_panur-witness-threatened-attempt-murder-case.jpg"
keywords: ["Panur", "Kannur", "Witness Threat", "Attempt To Murder", "Police Case"]
---

# പാനൂരിൽ വധശ്രമക്കേസിൽ സാക്ഷി പറഞ്ഞതിന് ഭീഷണി ; കേസെടുത്ത്  പൊലീസ്

> **Lead Summary:** പാനൂർ: പാനൂരിനടുത്ത് പാത്തിപ്പാലത്ത് വധശ്രമക്കേസിൽ സാക്ഷി പറഞ്ഞയാൾക്കെതിരെ ഭീഷണി. സംഭവത്തിൽ എടച്ചേരി പ്രവീൺ എന്നയാൾക്കെതിര പാനൂർ പോലീസ് കേസെടുത്തു. പാത്തിപ്പാലം മഹാത്മ ഗാന്ധി വായനശാലയ്ക്ക് സമീപം നിൽക്കുകയായിരുന്ന എം.കെ രാജീവന് നേരെയാണ് ഭീഷണിയുണ്ടായത്.

## Article Content

പാനൂർ: പാനൂരിനടുത്ത് പാത്തിപ്പാലത്ത് വധശ്രമക്കേസിൽ സാക്ഷി പറഞ്ഞയാൾക്കെതിരെ ഭീഷണി. സംഭവത്തിൽ എടച്ചേരി പ്രവീൺ എന്നയാൾക്കെതിര പാനൂർ പോലീസ് കേസെടുത്തു. പാത്തിപ്പാലം മഹാത്മ ഗാന്ധി വായനശാലയ്ക്ക് സമീപം നിൽക്കുകയായിരുന്ന എം.കെ രാജീവന് നേരെയാണ് ഭീഷണിയുണ്ടായത്.

കഴിഞ്ഞ ദിവസം സഹോദരങ്ങളായ റിജേഷിനെയും റിജിലിനെയും വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ അഞ്ച് സിപിഎം പ്രവർത്തകരെ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു.കോടതി വിധി വന്നതിന് പിന്നാലെ ബി.ജെ.പി പ്രവർത്തകർ പ്രദേശത്ത് പടക്കം പൊട്ടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് പോലീസ് സ്ഥലത്ത് ക്യാമ്പ്‌ ചെയ്‌ത്‌ വരികയാണ്.

കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കെ. ദിപിൻ, ഷെറിൻ, നിഖിൽ, ഷാജിത്ത്, സൂരജ് എന്നിവർക്കുള്ള ശിക്ഷാവിധി തിങ്കളാഴ്‌ച പ്രഖ്യാപിക്കാനിരിക്കെയാണ് സാക്ഷിക്ക് നേരെ ഭീഷണിയുണ്ടായത്. സംഭവത്തെ പാനൂർ പോലീസ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376063/panur-witness-threatened-in-attempt-to-murder-case-police-case-registered)