---
title: "പേരാവൂരിൽ തേങ്ങ ശേഖരിക്കാൻ ഇറങ്ങിയ യുവാവ് കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ടു"
english_title: "Peravoor Youth Swept Away In Kanjirappuzha River While Collecting Coconuts"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376049/peravoor-youth-swept-away-in-kanjirappuzha-river-while-collecting-coconuts"
published_at: "2026-08-01T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6dfcc2d1722_peravoor-youth-swept-away-kanjirappuzha.jpg"
keywords: []
---

# പേരാവൂരിൽ തേങ്ങ ശേഖരിക്കാൻ ഇറങ്ങിയ യുവാവ് കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ടു

> **Lead Summary:** തൊണ്ടിയിൽ കാഞ്ഞിരപ്പുഴയിൽ ഒഴുകി വന്ന തേങ്ങ ശേഖരിക്കുന്നതിനിടെ യുവാവ് ഒഴുക്കിൽപ്പെട്ടു.ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. പുഴയിൽ ഒഴുകി വന്ന തേങ്ങകൾ കരയ്ക്കടുപ്പിക്കാനായി ഇറങ്ങിയതായിരുന്നു യുവാവ്. ശക്തമായ ഒഴുക്കിൽ പെട്ടെന്ന് അകപ്പെട്ടതായാണ് നാട്ടുകാർ പറയുന്നത്.

## Article Content

തൊണ്ടിയിൽ കാഞ്ഞിരപ്പുഴയിൽ ഒഴുകി വന്ന തേങ്ങ ശേഖരിക്കുന്നതിനിടെ യുവാവ് ഒഴുക്കിൽപ്പെട്ടു.ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. പുഴയിൽ ഒഴുകി വന്ന തേങ്ങകൾ കരയ്ക്കടുപ്പിക്കാനായി ഇറങ്ങിയതായിരുന്നു യുവാവ്. ശക്തമായ ഒഴുക്കിൽ പെട്ടെന്ന് അകപ്പെട്ടതായാണ് നാട്ടുകാർ പറയുന്നത്.

വിവരമറിഞ്ഞ ഉടൻ അഗ്നിരക്ഷാ സേന, പോലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് പുഴയിൽ തിരച്ചിൽ ആരംഭിച്ചു. ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.

കനത്ത മഴയെ തുടർന്ന് കാഞ്ഞിരപ്പുഴയിൽ ജലനിരപ്പ് ഉയർന്നതായും ഒഴുക്ക് ശക്തമാണെന്നും പ്രദേശവാസികൾ പറഞ്ഞു.

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പുഴകളിലും ജലാശയങ്ങളിലും അനാവശ്യമായി ഇറങ്ങരുതെന്ന് അധികൃതർ കർശന മുന്നറിയിപ്പ് നൽകി. കുട്ടികൾക്ക് പ്രത്യേക ജാഗ്രത നൽകണമെന്നും ഒഴുകി വരുന്ന വസ്തുക്കൾ ശേഖരിക്കാൻ പുഴയിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും നിർദേശിച്ചു.അടിയന്തര സാഹചര്യങ്ങൾക്ക് കൺട്രോൾ റൂമുമായി ബന്ധപ്പെടാൻ ജില്ലാ ഭരണകൂടവും അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376049/peravoor-youth-swept-away-in-kanjirappuzha-river-while-collecting-coconuts)