---
title: "കനത്ത  മഴയിൽ  മൂഴിക്കരയിൽ വീട്ടു മതിൽ ഇടിഞ്ഞു  തൊട്ടടുത്ത കിണർ തകർന്നു ;  കുളിമുറിക്കും നാശനഷ്ടം."
english_title: "Muzhikkara House Wall Collapses In Heavy Rain Well Damaged Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376029/muzhikkara-house-wall-collapses-in-heavy-rain-well-damaged-kannur"
published_at: "2026-08-01T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ddec83c036_muzhikkara-house-wall-collapse-well-damaged.jpg"
keywords: ["Muzhikkara", "Kannur", "House Wall Collapse", "Heavy Rain", "Well Damage"]
---

# കനത്ത  മഴയിൽ  മൂഴിക്കരയിൽ വീട്ടു മതിൽ ഇടിഞ്ഞു  തൊട്ടടുത്ത കിണർ തകർന്നു ;  കുളിമുറിക്കും നാശനഷ്ടം.

> **Lead Summary:** പാനൂർ : കനത്ത മഴയിൽ മൂഴിക്കരയിൽ വീട്ടുമതിൽ ഇടിഞ്ഞ് വീണു. തൊട്ടടുത്ത കിണറും കുളിമുറിയും തകർന്നു.രാവിലെയാണ് അപകടം ഉണ്ടായത്. മൂഴിക്കര പുറക്കണ്ടി ക്ഷേത്ര റോഡിന് മുകൾ ഭാഗത്തെ സോപാനം വീടിന്റെ അടുക്കള ഭാഗത്തെ മതിലാണ് ഇടിഞ്ഞത്. മതിലിന്റെ കല്ലും മണ്ണും കിണറിലേക്ക് വീണതോടെ കിണർ പൂർണമായും തകർന്നു. കുളിമുറിയുടെ തറയിലെ ടൈലുകളും പൊട്ടി.

## Article Content

പാനൂർ : കനത്ത മഴയിൽ മൂഴിക്കരയിൽ വീട്ടുമതിൽ ഇടിഞ്ഞ് വീണു. തൊട്ടടുത്ത കിണറും കുളിമുറിയും തകർന്നു.രാവിലെയാണ് അപകടം ഉണ്ടായത്. മൂഴിക്കര പുറക്കണ്ടി ക്ഷേത്ര റോഡിന് മുകൾ ഭാഗത്തെ സോപാനം വീടിന്റെ അടുക്കള ഭാഗത്തെ മതിലാണ് ഇടിഞ്ഞത്. മതിലിന്റെ കല്ലും മണ്ണും കിണറിലേക്ക് വീണതോടെ കിണർ പൂർണമായും തകർന്നു. കുളിമുറിയുടെ തറയിലെ ടൈലുകളും പൊട്ടി.

കിണർ തകർന്നതോടെ വീട്ടിലെ കുടിവെള്ളം പൂർണമായും നിലച്ചു. അപകട സമയത്ത് വീട്ടുകാരി തുണികൾ അലക്കാൻ പുറത്തേക്ക് ഇറങ്ങുന്നതിനിടയിലാണ് വൻ ശബ്ദത്തിൽ മതിൽ ഇടിഞ്ഞത്. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് വൻ അപകടം ഒഴിവായതെന്ന് വീട്ടുടമ ജയൻ പറഞ്ഞു.

> "ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങാൻ നേരത്താണ് മതിൽ മുഴുവനായി ഇടിഞ്ഞത്. അല്പം വൈകിയിരുന്നെങ്കിൽ വലിയ അപകടം സംഭവിക്കുമായിരുന്നു" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപകടത്തിൽ ഏകദേശം 3 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് കണക്ക്. വിവരമറിഞ്ഞ് വാർഡ് മെമ്പർ എം.വി. സ്മിത, തലശേരി ഫയർഫോഴ്സ് എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.കനത്ത മഴ തുടരുന്നതിനാൽ പഴക്കമുള്ള വീടുകളിലും മതിലുകളിലും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376029/muzhikkara-house-wall-collapses-in-heavy-rain-well-damaged-kannur)