---
title: "ഡൽഹിയിലെ വിദ്യാർത്ഥി - യുവജന പോരാളികൾക്ക് ഐക്യദാർഢ്യം ;  ഇരിങ്ങണ്ണൂരിൽ ആർ.ജെ.ഡിയുടെ വമ്പൻ  പ്രതിഷേധ ജ്വാല."
english_title: "RJD Protest Jwala At Irinannur In Solidarity With Delhi Student Youth Fighters"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375896/rjd-protest-jwala-at-irinannur-in-solidarity-with-delhi-student-youth-fighters"
published_at: "2026-08-01T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d7a773e7cd_rjd-protest-jwala-irinannur-solidarity-delh.jpg"
keywords: ["RJD", "Irinannur", "Protest Jwala", "Delhi Students", "Solidarity", "Kerala Politics"]
---

# ഡൽഹിയിലെ വിദ്യാർത്ഥി - യുവജന പോരാളികൾക്ക് ഐക്യദാർഢ്യം ;  ഇരിങ്ങണ്ണൂരിൽ ആർ.ജെ.ഡിയുടെ വമ്പൻ  പ്രതിഷേധ ജ്വാല.

> **Lead Summary:** ഇരിങ്ങണ്ണൂർ: ഡൽഹിയിൽ അനീതിക്കെതിരെ പോരാടുന്ന വിദ്യാർത്ഥി-യുവജന പോരാളികൾക്ക് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് രാഷ്ട്രീയ ജനതാദൾ ഇരിങ്ങണ്ണൂരിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.സമരത്തിൽ പങ്കെടുത്തവരെ പോലീസ് മൃഗീയമായി മർദ്ദിച്ച നടപടിയിൽ പ്രതിഷേധിച്ചാണ് പരിപാടി നടത്തിയത്.

## Article Content

ഇരിങ്ങണ്ണൂർ: ഡൽഹിയിൽ അനീതിക്കെതിരെ പോരാടുന്ന വിദ്യാർത്ഥി-യുവജന പോരാളികൾക്ക് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് രാഷ്ട്രീയ ജനതാദൾ ഇരിങ്ങണ്ണൂരിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.സമരത്തിൽ പങ്കെടുത്തവരെ പോലീസ് മൃഗീയമായി മർദ്ദിച്ച നടപടിയിൽ പ്രതിഷേധിച്ചാണ് പരിപാടി നടത്തിയത്.

ആർ.ജെ.ഡി ജില്ലാ കമ്മറ്റിയംഗം പി.എം. നാണു പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു. ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും നേരെ നടക്കുന്ന അടിച്ചമർത്തലുകൾ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഗംഗാധരൻ പാച്ചാക്കര, ടി. പ്രകാശൻ, വള്ളിൽ പവിത്രൻ, ശ്രീജ പാലപ്പറമ്പത്ത്, ദേവി കുമ്മത്തിൽ, ടി. മനോജ്, ടി.പി. വാസു, കെ. നാരായണൻ എന്നിവർ പ്രസംഗിച്ചു.

രാജ്യതലസ്ഥാനത്ത് വിദ്യാഭ്യാസ-തൊഴിൽ അവകാശങ്ങൾക്കായി സമരം ചെയ്യുന്നവർക്ക് രാജ്യമൊട്ടാകെ പിന്തുണയുണ്ടെന്ന് നേതാക്കൾ പറഞ്ഞു. പോലീസ് നടപടി ഭരണകൂട ഭീകരതയുടെ ഉദാഹരണമാണെന്നും അവർ കുറ്റപ്പെടുത്തി.പ്രതിഷേധ ജ്വാലയിൽ വലിയൊരു സംഘം ആർ.ജെ.ഡി പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375896/rjd-protest-jwala-at-irinannur-in-solidarity-with-delhi-student-youth-fighters)