---
title: "ചമ്പാട് കുണ്ടുകുളങ്ങരയിലെ  ആദ്യ കാല കോൺഗ്രസ് പ്രവർത്തകൻ കെ. കേളു മാസ്റ്ററെ അനുസ്മരിച്ചു."
english_title: "K Kelu Master 9th Death Anniversary Observed At Chambad Kundukulangara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375886/k-kelu-master-9th-death-anniversary-observed-at-chambad-kundukulangara"
published_at: "2026-08-01T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d7603cf1c4_chambad-kundukulangara-kelu-master-death-anniversary.jpg"
keywords: ["K Kelu Master", "Chambad", "Kundukulangara", "Congress", "Death Anniversary", "Kannur"]
---

# ചമ്പാട് കുണ്ടുകുളങ്ങരയിലെ  ആദ്യ കാല കോൺഗ്രസ് പ്രവർത്തകൻ കെ. കേളു മാസ്റ്ററെ അനുസ്മരിച്ചു.

> **Lead Summary:** ചമ്പാട്: കുണ്ടുകുളങ്ങരയിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകനും അധ്യാപകനുമായിരുന്ന കെ. കേളു മാസ്റ്ററുടെ ഒമ്പതാം ചരമവാർഷികം അനുസ്മരണ പരിപാടികളോടെ ആചരിച്ചു.

## Article Content

ചമ്പാട്: കുണ്ടുകുളങ്ങരയിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകനും അധ്യാപകനുമായിരുന്ന കെ. കേളു മാസ്റ്ററുടെ ഒമ്പതാം ചരമവാർഷികം അനുസ്മരണ പരിപാടികളോടെ ആചരിച്ചു.

കുണ്ടുകുളങ്ങരയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

കോൺഗ്രസ് കോടിയേരി ബ്ലോക്ക് ട്രഷറർ ടി.പി. പ്രേമനാഥൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോൺഗ്രസിന്റെ വളർച്ചയ്ക്കും മേഖലയിലെ പൊതുപ്രവർത്തനങ്ങൾക്കും കെ. കേളു മാസ്റ്റർ നൽകിയ സംഭാവനകൾ അദ്ദേഹം അനുസ്മരിച്ചു.

പന്ന്യന്നൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.പി. ഭാർഗവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് കോടിയേരി ബ്ലോക്ക് അംഗം കെ.പി. പ്രഭാകരൻ, മണ്ഡലം വൈസ് പ്രസിഡണ്ട് ചന്ദ്രബാബു, കെ. സതീശൻ മാസ്റ്റർ എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.

പാർട്ടി പ്രവർത്തകർക്കൊപ്പം നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. നിസ്വാർത്ഥമായി പൊതുരംഗത്ത് പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു കെ. കേളു മാസ്റ്ററെന്ന് പ്രസംഗകർ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375886/k-kelu-master-9th-death-anniversary-observed-at-chambad-kundukulangara)