---
title: "കനത്ത മഴ ; മാഹിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി"
english_title: "Mahe Schools Colleges Closed Today August 1 Due To Red Alert Heavy Rain"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375868/mahe-schools-colleges-closed-today-august-1-due-to-red-alert-heavy-rain"
published_at: "2026-08-01T08:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f8cbaeeed6c_mazha.jpg"
keywords: ["Mahe Holiday", "Educational Institutions Closed", "Red Alert", "Heavy Rain", "MM Tanuja"]
---

# കനത്ത മഴ ; മാഹിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

> **Lead Summary:** മാഹി: കണ്ണൂർ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മാഹി മേഖലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.2026 ഓഗസ്റ്റ് 1 ശനിയാഴ്ച*യാണ് അവധി ബാധകമെന്ന് വിദ്യാഭ്യാസ മേലദ്ധ്യക്ഷ എം.എം. തനൂജ അറിയിച്ചു.

## Article Content

മാഹി: കണ്ണൂർ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മാഹി മേഖലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.2026 ഓഗസ്റ്റ് 1 ശനിയാഴ്ച*യാണ് അവധി ബാധകമെന്ന് വിദ്യാഭ്യാസ മേലദ്ധ്യക്ഷ എം.എം. തനൂജ അറിയിച്ചു.

കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാലാണ് മുൻകരുതൽ നടപടിയായി അവധി നൽകിയത്. കണ്ണൂർ ജില്ലയോട് അതിർത്തി പങ്കിടുന്ന മാഹിയിലും സമാന കാലാവസ്ഥ തന്നെയായതിനാലാണ് ഈ തീരുമാനം.

സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

എന്നാൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള സർവകലാശാലാ പരീക്ഷകൾ, പൊതു പരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയ്ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. നിശ്ചിത സമയത്ത് തന്നെ ഇവ നടക്കും.

റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ പ്രത്യേക ശ്രദ്ധ നൽകണം. കുട്ടികളെ അനാവശ്യമായി പുറത്തിറക്കരുതെന്നും നിർദേശമുണ്ട്.

കാലാവസ്ഥ മാറുന്നതിനനുസരിച്ച് തുടർ തീരുമാനങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375868/mahe-schools-colleges-closed-today-august-1-due-to-red-alert-heavy-rain)