---
title: "പാട്യത്ത് ഏകദിന ചെസ് പരിശീലന ശില്പശാല സംഘടിപ്പിച്ചു"
english_title: "Chess Training Workshop Held At Padyam Kannur Over 100 Students Participate"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375866/chess-training-workshop-held-at-padyam-kannur-over-100-students-participate"
published_at: "2026-08-01T08:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d656f00eb5_Untitled-3_copy.jpg"
keywords: []
---

# പാട്യത്ത് ഏകദിന ചെസ് പരിശീലന ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** പാട്യം: കണ്ണൂർ ജില്ലാ ചെസ് അസോസിയേഷന്റെയും പാട്യം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ഏകദിന ചെസ് പരിശീലന ശില്പശാല സംഘടിപ്പിച്ചു.

## Article Content

പാട്യം: കണ്ണൂർ ജില്ലാ ചെസ് അസോസിയേഷന്റെയും പാട്യം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ഏകദിന ചെസ് പരിശീലന ശില്പശാല സംഘടിപ്പിച്ചു.

പാട്യം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ബാബു ശില്പശാല ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് സുധീർ ബാബു അധ്യക്ഷത വഹിച്ചു.

ജില്ലാ ചെസ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് കെ. സനിൽ ആണ് പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. ചെസിന്റെ അടിസ്ഥാന നീക്കങ്ങൾ, തന്ത്രങ്ങൾ, മത്സര സന്നാഹങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം കുട്ടികൾക്ക് വിശദമായ പരിശീലനം നൽകി.

സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീലത, അധ്യാപകരായ സജിത്ത് കുമാർ, ഷാരോൺ പ്രഭാകർ, അതുൽ രാജ് എന്നിവർ പരിപാടിയിൽ സംസാരിച്ചു. ചെസ്സ് കുട്ടികളിലെ ഏകാഗ്രത, തീരുമാനമെടുക്കൽ ശേഷി, ഓർമ്മശക്തി എന്നിവ വർധിപ്പിക്കാൻ സഹായിക്കുമെന്ന് പ്രസംഗകരെല്ലാം അഭിപ്രായപ്പെട്ടു.

ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി നൂറിലധികം കുട്ടികൾ ശില്പശാലയിൽ പങ്കെടുത്തു. പ്രായോഗിക പരിശീലനത്തോടൊപ്പം ചെറു മത്സരങ്ങളും സംഘടിപ്പിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

കായികരംഗത്ത് മികവ് പുലർത്തുന്ന കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ചെസ് അസോസിയേഷൻ ഇത്തരം പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375866/chess-training-workshop-held-at-padyam-kannur-over-100-students-participate)