---
title: "കണ്ണൂർ ജില്ലയിൽ ഇന്ന് റെഡ് അലർട്ട്; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി"
english_title: "Kannur Red Alert Today August 1 All Educational Institutions Closed Due To Heavy Rain"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375861/kannur-red-alert-today-august-1-all-educational-institutions-closed-due-to-heavy-rain"
published_at: "2026-08-01T08:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d50cb7fc96_kerala-heavy-rain-8-district-holiday-landslide-idukki-kottayam.jpg"
keywords: []
---

# കണ്ണൂർ ജില്ലയിൽ ഇന്ന് റെഡ് അലർട്ട്; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

> **Lead Summary:** കണ്ണൂർ: കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ ഇന്ന് അടിയന്തിരമായി റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

## Article Content

കണ്ണൂർ: കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ ഇന്ന് അടിയന്തിരമായി റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാലാണ് ജില്ലാ ഭരണകൂടത്തിന്റെ ഈ തീരുമാനം. *2026 ഓഗസ്റ്റ് 1 ശനിയാഴ്ച*യാണ് അവധി ബാധകം.

പ്രൊഫഷണൽ കോളേജുകൾ, സർക്കാർ-എയ്ഡഡ് സ്കൂളുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയെല്ലാം അവധി ദിനത്തിൽ ഉൾപ്പെടും. മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. അവിടങ്ങളിൽ പതിവുപോലെ ക്ലാസുകൾ നടക്കും.

അതേസമയം മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള സർവകലാശാലാ പരീക്ഷകൾ, പൊതു പരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയ്ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. നിശ്ചിത സമയത്ത് തന്നെ ഇവ നടക്കും.

റെഡ് അലർട്ടിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണം. അനാവശ്യ യാത്രകൾ ഒഴിവാക്കുകയും കുട്ടികളെ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ കളിക്കാൻ വിടാതിരിക്കുകയും വേണം.

കാലാവസ്ഥാ നില മാറുന്നതിനനുസരിച്ച് കൂടുതൽ നിർദേശങ്ങൾ പിന്നീട് അറിയിക്കുന്നതാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375861/kannur-red-alert-today-august-1-all-educational-institutions-closed-due-to-heavy-rain)