---
title: "പാനൂർ - ഇടയിൽ പീടിക റൂട്ടിൽ ബസിൽ 15 കാരന് നേരെ ലൈംഗികാതിക്രമം ; പന്ന്യന്നൂർ സ്വദേശിക്ക്  3 വർഷം കഠിന തടവും, 10,000 രൂപ പിഴയും  "
english_title: "Kannur Man Gets 3 Years Jail For Molesting 15 Year Old Boy In Panur Bus"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375839/kannur-man-gets-3-years-jail-for-molesting-15-year-old-boy-in-panur-bus"
published_at: "2026-07-31T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695f6abdebd7b_1001053770.jpg"
keywords: []
---

# പാനൂർ - ഇടയിൽ പീടിക റൂട്ടിൽ ബസിൽ 15 കാരന് നേരെ ലൈംഗികാതിക്രമം ; പന്ന്യന്നൂർ സ്വദേശിക്ക്  3 വർഷം കഠിന തടവും, 10,000 രൂപ പിഴയും  

> **Lead Summary:** പാനൂർ: പാനൂരിൽ നിന്ന് ഇടയിൽപ്പീടിക ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസിൽ 15 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 3 വർഷം കഠിന തടവും 10,000 രൂപ പിഴയും വിധിച്ചു.പന്ന്യന്നൂർ വള്ളിമാക്കൂൽ ഹൗസിലെ പി.ടി.കെ. സുമേഷ് നെയാണ് തലശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എസ്. രശ്മി ശിക്ഷിച്ചത്.

## Article Content

പാനൂർ: പാനൂരിൽ നിന്ന് ഇടയിൽപ്പീടിക ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസിൽ 15 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 3 വർഷം കഠിന തടവും 10,000 രൂപ പിഴയും വിധിച്ചു.പന്ന്യന്നൂർ വള്ളിമാക്കൂൽ ഹൗസിലെ പി.ടി.കെ. സുമേഷ് നെയാണ് തലശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എസ്. രശ്മി ശിക്ഷിച്ചത്.

2025 ഫെബ്രുവരി 7ന് വൈകിട്ട് 4.45-നായിരുന്നു സംഭവം. പാനൂർ ബസ്സ്റ്റാൻഡിൽ നിന്ന് ഇടയിൽപ്പീടികയിലേക്ക് പോവുകയായിരുന്ന ബസിനുള്ളിൽ വെച്ചാണ് 15 വയസുള്ള ആൺകുട്ടിക്ക് നേരെ പ്രതി അതിക്രമം നടത്തിയത്.

സംഭവത്തെ തുടർന്ന് പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്നത്തെ എസ്.ഐ. സുഭാഷ് ബാബുവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിന്നീട് പോലീസ് ഇൻസ്പെക്ടർ സുധീർ കല്ലൻ അന്വേഷണം പൂർത്തീകരിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എം. ഭാസുരി ഹാജരായി. സാക്ഷികളുടെ മൊഴികളും ശാസ്ത്രീയ തെളിവുകളും പരിശോധിച്ച കോടതി പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375839/kannur-man-gets-3-years-jail-for-molesting-15-year-old-boy-in-panur-bus)