---
title: "പാനൂർ - തലശേരി റൂട്ടിലോടുന്ന ബസിൽ 12 വയസുകാരന് പീഡനം ; കടമ്പൂർ സ്വദേശിക്ക് 3 വർഷം തടവും, 5000 രൂപ പിഴയും"
english_title: "Kadambur Man Sentenced 3 Years Jail For Molesting 12 Year Old Boy In Bus Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375836/kadambur-man-sentenced-3-years-jail-for-molesting-12-year-old-boy-in-bus-thalassery"
published_at: "2026-07-31T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a55e49b93b18_thalassery-mact-court-rs-33-lakh-compensation-student.jpg"
keywords: ["Thalassery POCSO", "Bus Molestation", "Kadambur", "Baburaj", "Fast Track Court"]
---

# പാനൂർ - തലശേരി റൂട്ടിലോടുന്ന ബസിൽ 12 വയസുകാരന് പീഡനം ; കടമ്പൂർ സ്വദേശിക്ക് 3 വർഷം തടവും, 5000 രൂപ പിഴയും

> **Lead Summary:** പാനൂർ: പാനൂരിൽ നിന്ന് തലശേരി ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ 12 വയസുകാരനോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 3 വർഷം തടവും 5000 രൂപ പിഴയും വിധിച്ചു.

## Article Content

പാനൂർ: പാനൂരിൽ നിന്ന് തലശേരി ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ 12 വയസുകാരനോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 3 വർഷം തടവും 5000 രൂപ പിഴയും വിധിച്ചു.

കടമ്പൂർ വലിയമുറ്റത്ത് ഹൗസിൽ വി.എം. ബാബുരാജ് (62) ആണ് ശിക്ഷിക്കപ്പെട്ടത്. തലശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എസ്. രശ്മിയുടേതാണ് വിധി. പിഴയടച്ചില്ലെങ്കിൽ ഒരു മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

2025 ഫെബ്രുവരി 18ന് വൈകിട്ട് 3.55-നായിരുന്നു കേസിനാസ്പദമായ സംഭവം. പാനൂരിൽ നിന്ന് തലശേരിയിലേക്ക് പോവുകയായിരുന്ന ബസിൽ യാത്ര ചെയ്തുകൊണ്ടിരുന്ന 12 വയസുകാരനോടാണ് പ്രതി അതിക്രമം കാണിച്ചത്.

സംഭവത്തെ തുടർന്ന് തലശേരി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി. അന്നത്തെ എസ്.ഐ. ടി.കെ. അഖിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ. അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എം. ഭാസുരി ഹാജരായി. സാക്ഷി മൊഴികളും തെളിവുകളും പരിശോധിച്ച ശേഷമാണ് കോടതി പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375836/kadambur-man-sentenced-3-years-jail-for-molesting-12-year-old-boy-in-bus-thalassery)