---
title: "പാറാട് ടൗണിൽ നിർത്തിയിട്ടിരുന്ന   കാറിന്റെ ഡോർ അശ്രദ്ധമായി തുറന്നു ;  കൂരാറ സ്വദേശിയായ സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്, കേസ്"
english_title: "Scooter Rider Injured In Paratt After Car Door Opened Suddenly Case Registered"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375826/scooter-rider-injured-in-paratt-after-car-door-opened-suddenly-case-registered"
published_at: "2026-07-31T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6cb39a60325_paratt-car-door-accident-scooter-rider.jpg"
keywords: []
---

# പാറാട് ടൗണിൽ നിർത്തിയിട്ടിരുന്ന   കാറിന്റെ ഡോർ അശ്രദ്ധമായി തുറന്നു ;  കൂരാറ സ്വദേശിയായ സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്, കേസ്

> **Lead Summary:** പാനൂർ: പാറാട് ടൗണിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ അശ്രദ്ധമായി തുറന്നതിനെ തുടർന്ന് സ്കൂട്ടർ ഇടിച്ച് യുവാവിന് ഗുരുതര പരിക്കേറ്റു.രാത്രി 7 മണിയോടെയായിരുന്നു സംഭവം. പാറാട് ടൗണിൽ നിർത്തിയിട്ടിരുന്ന KL 59 Q 4019 നമ്പർ കാറിന്റെ ഡോർ പെട്ടെന്ന് തുറന്നു. അതേസമയം കല്ലിക്കണ്ടിയിൽ നിന്നും പാനൂർ ഭാഗത്തേക്ക് വരികയായിരുന്ന KL 58 S 2824 നമ്പർ സ്കൂട്ടി ഡോറിൽ ഇടിക്കുകയായിരുന്നു.

## Article Content

പാനൂർ: പാറാട് ടൗണിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ അശ്രദ്ധമായി തുറന്നതിനെ തുടർന്ന് സ്കൂട്ടർ ഇടിച്ച് യുവാവിന് ഗുരുതര പരിക്കേറ്റു.രാത്രി 7 മണിയോടെയായിരുന്നു സംഭവം. പാറാട് ടൗണിൽ നിർത്തിയിട്ടിരുന്ന KL 59 Q 4019 നമ്പർ കാറിന്റെ ഡോർ പെട്ടെന്ന് തുറന്നു. അതേസമയം കല്ലിക്കണ്ടിയിൽ നിന്നും പാനൂർ ഭാഗത്തേക്ക് വരികയായിരുന്ന KL 58 S 2824 നമ്പർ സ്കൂട്ടി ഡോറിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന കൂരാറ മാണിക്കോത്ത് കാരായി സ്വദേശി വിജോഷിന് ഗുരുതരമായി പരിക്കേറ്റു. ഇടതുകാലിന്റെ എല്ലിന് പൊട്ടലുണ്ടായതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഉടൻ തന്നെ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അശ്രദ്ധമായി വാഹനത്തിന്റെ വാതിൽ തുറന്നാണ് അപകടമുണ്ടാക്കിയതെന്ന പരാതിയിൽ കൊളവല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375826/scooter-rider-injured-in-paratt-after-car-door-opened-suddenly-case-registered)