---
title: "ആറളത്ത് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു; ഈ മാസം 30 കേസുകൾ റിപ്പോർട്ട് ചെയ്തു"
english_title: "Jaundice Death Reported In Aralam Kannur 30 Cases This Month Health Alert"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375816/jaundice-death-reported-in-aralam-kannur-30-cases-this-month-health-alert"
published_at: "2026-07-31T18:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c9c716833c_aralam-jaundice-death-santhosh-30.jpg"
keywords: ["Aralam", "Jaundice", "Kannur", "Health Department", "Santhosh", "Kerala Health Alert"]
---

# ആറളത്ത് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു; ഈ മാസം 30 കേസുകൾ റിപ്പോർട്ട് ചെയ്തു

> **Lead Summary:** കണ്ണൂർ: ആറളം പഞ്ചായത്തിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു. വെളിമാനം സ്വദേശി വെട്ടിക്കാട്ടിൽ സന്തോഷ് (വെളിമാനം വിഷൻ കേബിൾ ജീവനക്കാരൻ) ആണ് മരിച്ചത്.

## Article Content

കണ്ണൂർ: ആറളം പഞ്ചായത്തിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു. വെളിമാനം സ്വദേശി വെട്ടിക്കാട്ടിൽ സന്തോഷ് (വെളിമാനം വിഷൻ കേബിൾ ജീവനക്കാരൻ) ആണ് മരിച്ചത്.

പ്രദേശത്ത് രോഗവ്യാപനം രൂക്ഷമായിരിക്കുകയാണ്. ഈ മാസം മാത്രം ആറളം പഞ്ചായത്തിൽ 30 മഞ്ഞപ്പിത്ത കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും വെളിമാനം, പരിസര പ്രദേശങ്ങളിൽ നിന്നാണ്.

രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന സന്തോഷിന്റെ നില വഷളാവുകയായിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്.

രോഗവ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ശക്തമാക്കി. ആറളം ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് സർവേ ആരംഭിച്ചു. കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേഷൻ നടത്തുകയും വീടുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും ചെയ്യുന്നുണ്ട്.

മലിനമായ വെള്ളവും ഭക്ഷണവും ഒഴിവാക്കണമെന്നും കൈകൾ സോപ്പിട്ട് കഴുകണമെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.പഞ്ചായത്ത് അധികൃതരുമായി ചേർന്ന് ശുചീകരണ പ്രവർത്തനങ്ങളും ഊർജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375816/jaundice-death-reported-in-aralam-kannur-30-cases-this-month-health-alert)