---
title: "ഉപരാഷ്ട്രപ്രതി പഠിപ്പിച്ച അധ്യാപികയെ കാണാൻ ചമ്പാട്ടെത്തിയത് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കാരണമാണെന്ന് മന്ത്രി സണ്ണി ജോസഫ്"
english_title: "Minister Sunny Joseph On Importance Of Education At Sanjos School Silver Jubilee"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375743/minister-sunny-joseph-on-importance-of-education-at-sanjos-school-silver-jubilee"
published_at: "2026-07-31T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c6058665a9_minister-sunny-joseph-san-jos-school-silver-jubile.jpg"
keywords: ["Sunny Joseph", "Sanjos Metropolitan School", "Silver Jubilee", "Thalassery", "Education", "Jagdeep Dhankhar"]
---

# ഉപരാഷ്ട്രപ്രതി പഠിപ്പിച്ച അധ്യാപികയെ കാണാൻ ചമ്പാട്ടെത്തിയത് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കാരണമാണെന്ന് മന്ത്രി സണ്ണി ജോസഫ്

> **Lead Summary:** ഉപരിപഠനത്തിന് യുവതലമുറ വിദേശത്തേക്ക് കുടിയേറുന്ന ഇന്നത്തെ സാഹചര്യത്തിൽകേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഈ സർക്കാർ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് മന്ത്രി സണ്ണി ജോസഫ്. നടത്തും. സാൻജോസ് മെട്രോപോളിറ്റൻ സ്‌കൂൾ സിൽവർ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

ഉപരിപഠനത്തിന് യുവതലമുറ വിദേശത്തേക്ക് കുടിയേറുന്ന ഇന്നത്തെ സാഹചര്യത്തിൽകേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഈ സർക്കാർ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് മന്ത്രി സണ്ണി ജോസഫ്. നടത്തും. സാൻജോസ് മെട്രോപോളിറ്റൻ സ്‌കൂൾ സിൽവർ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപരാഷ്ട്രപതിയായിരിക്കെ ജഗദീപ് ധൻകർ രാജസ്ഥാനിൽ സൈനീക സ്‌കൂളിൽ ആറാം ക്ലാസിൽ തന്നെ പഠിപ്പിച്ച അധ്യാപികയെ കാണാൻ തലശ്ശേരിയിലെത്തിയതും അധ്യാപികയുടെ കാൽപാദം തൊട്ട് അനുഗ്രഹം വാങ്ങിയതും നാം കണ്ടതാണ്. വിദ്യാഭ്യാസത്തിൻ്റെ പ്രധാന്യം ഈ സംഭവം നമ്മെ പഠിപ്പിക്കും.സാർവ്വത്രീക വിദ്യാഭ്യാസം സൗജന്യ വിദ്യാഭ്യാസം സമ്പൂർണ്ണ സാക്ഷരതയെല്ലാം

നല്ല സമൂഹം കെട്ടിപ്പെട്ടുക്കാനും നല്ല വിദ്യാഭ്യാസവും സാധ്യമാക്കിയിട്ടുണ്ടെന്നും മന്തി കൂട്ടിച്ചേർത്തു.കണ്ണൂരിൻ്റെ സംഘർഷം നിറഞ്ഞ

ഇരുണ്ട കാലത്ത്സമൂഹത്തിന് വെളിച്ചം പകരാനാണ് കാൽനൂറ്റാണ്ട് മുമ്പ് സാൻ ജോസ് മെട്രോപൊളിറ്റൻ

സ്‌കൂൾ രൂപത ആരംഭിച്ചതെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിച്ചുകൊണ്ട് പറഞ്ഞു.

യൂണിഫോം നടപ്പിലാക്കിയത് ചാവറ പിതാവാണ്. എല്ലാ കുട്ടികളും ഒരേ വേഷം ധരിക്കുമ്പോൾ നമുക്കിടയിൽ മതത്തിൻ്റെയോ രാഷ്ട്രീയത്തിൻ്റെയോ മതിലുകളില്ല എന്ന ഓർമ്മപ്പെടുത്തലാണ്. സാൻ ജോസിൻ്റെ പാരമ്പര്യം സൂര്യൻ ഉള്ളിടത്തോളം കാലം നിലനിൽക്കുമെന്നും പാംപ്ലാനി പറഞ്ഞു.

സാൻ ജോസ് മെട്രോപോളിറ്റൻ മാനേജർ

ഫാ ജോസഫ് കാക്കരമറ്റം ആമുഖ പ്രഭാഷണം നടത്തി.

കാരായി രാജൻ എം എൽ എ , ആർച്ച് ബിഷപ്പ് എമിരറ്റസ് മാർ: ജോർജ് വലിയമറ്റം, സ്കൂൾ ചെയർമാൻ

വികാരി ജനറൽ മോൺ:ആൻ്റണി മുതുകുന്നേൽ, സ്‌കൂളിൻ്റെ പ്രഥമ മാനേജർ

ഫാ, മാത്യു പാലമറ്റം,

സെൻ്റ് ജോസഫ്സ് കത്തീഡ്രൽ വികാരി

ഫാ: ഫിലിപ്പ് കവിയിൽ,

ബെൻസൻ തോമസ്, സിസ്റ്റർ സെലിൻ ജോസഫ്, സിസ്റ്റൻ മോളി ജോസഫ്, പിടിഎ പ്രസിഡൻ്റ് ബിടികെ അശോക്, സ്റ്റാഫ് സെക്രട്ടറി നീലിമ പി.കെ, സ്‌കൂൾ ലീഡർ

റേ ആനന്ദ് ,

പ്രിൻസിപ്പൽ ലിൻസി പി സ്വാഗതവും വൈസ് പ്രിൻസിപ്പൽ ഫാ : അഖിൽ മാത്യു മുക്കുഴി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375743/minister-sunny-joseph-on-importance-of-education-at-sanjos-school-silver-jubilee)