---
title: "നൊമ്പരമായി ഫാത്തിമത്ത് റിസയുടെ വേർപാട് ; പൊയ്തുംകടവിൽ 20 കാരി മരണപ്പെട്ട കേസിൽ പോലീസ് അന്വേഷണം തുടങ്ങി"
english_title: "20 Year Old Woman Found Dead At Poythumkadavu Valapattanam Police Investigate"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375724/20-year-old-woman-found-dead-at-poythumkadavu-valapattanam-police-investigate"
published_at: "2026-07-31T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c518789db3_20-year-old-woman-found-dead-poythumkadavu.jpg"
keywords: ["Poythumkadavu", "Valapattanam", "Death Case", "Kerala Police", "Fatimath Risa", "Kannur"]
---

# നൊമ്പരമായി ഫാത്തിമത്ത് റിസയുടെ വേർപാട് ; പൊയ്തുംകടവിൽ 20 കാരി മരണപ്പെട്ട കേസിൽ പോലീസ് അന്വേഷണം തുടങ്ങി

> **Lead Summary:** കണ്ണൂർ: പൊയ്തുംകടവിൽ 20കാരിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വളപട്ടണം പോലീസ് അന്വേഷണം ആരംഭിച്ചു.കീപ്പാട്ട് ഫാത്തിമത്ത് റിസയെയാണ് കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടർന്ന് പോലീസ് ഫാത്തിമത്ത് റിസയുടെ മൊബൈൽ ഫോണും എഴുതി വെച്ചതായി കരുതുന്ന കുറിപ്പും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

## Article Content

കണ്ണൂർ: പൊയ്തുംകടവിൽ 20കാരിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വളപട്ടണം പോലീസ് അന്വേഷണം ആരംഭിച്ചു.കീപ്പാട്ട് ഫാത്തിമത്ത് റിസയെയാണ് കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടർന്ന് പോലീസ് ഫാത്തിമത്ത് റിസയുടെ മൊബൈൽ ഫോണും എഴുതി വെച്ചതായി കരുതുന്ന കുറിപ്പും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഏഴ് മാസം മുമ്പാണ് കുടുക്കിമൊട്ട സ്വദേശി ആസിഫ് ഫാത്തിമത്ത് റിസയെ വിവാഹം കഴിച്ചത്. ദുബായിൽ ജോലി ചെയ്യുന്ന ആസിഫിനൊപ്പം ഫാത്തിമത്ത് റിസയും ഗൾഫിൽ താമസിച്ചിരുന്നു. രണ്ട് മാസം മുമ്പാണ് ഇരുവരും നാട്ടിലെത്തിയത്.

മരണവാർത്ത അറിഞ്ഞ് നാട്ടുകാർ ഒന്നടങ്കം പൊയ്തുംകടവിലെ വീട്ടിലെത്തിയിരുന്നു. യുവതിയുടെ മരണം ആർക്കും വിശ്വസിക്കാനായില്ല. മൃതദേഹം കണ്ടവർ കണ്ണീരണിഞ്ഞു.

പൊയ്തുംകടവ്, മന്ന റഹ്മാനിയ മസ്ജിദുകളിൽ നടന്ന മയ്യത്ത് നമസ്കാരത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. രാത്രി 8 മണിയോടെ ഫാത്തിമത്ത് റിസയുടെ മയ്യത്ത് മന്നയിൽ ഖബറടക്കി.

മരണവിവരം അറിഞ്ഞ് ഭർത്താവ് ആസിഫ് ഗൾഫിൽ നിന്ന് നാട്ടിലെത്തി. ഹംസ-ഷമീറ ദമ്പതികളുടെ മകളാണ് ഫാത്തിമത്ത് റിസ. സഹോദരൻ: മുവാരിസ്.

മരണകാരണം വ്യക്തമാകാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനും ഫോണിലെ വിവരങ്ങൾക്കുമായി കാത്തിരിക്കുകയാണ് പോലീസ്. കേസിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് വളപട്ടണം പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375724/20-year-old-woman-found-dead-at-poythumkadavu-valapattanam-police-investigate)