---
title: "കണ്ണൂരിൽ കോഴിക്കൂട്ടിൽ കയറിയ മൂർഖനെ പിടികൂടി"
english_title: "King Cobra Rescued From Chicken Coop In Alakode Kannur By Forest Department"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375699/king-cobra-rescued-from-chicken-coop-in-alakode-kannur-by-forest-department"
published_at: "2026-07-31T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c3f660c678_king-cobra-rescued-chicken-coop.jpg"
keywords: ["King Cobra", "Alakode", "Kannur", "Forest Department", "Snake Rescue", "Perumba"]
---

# കണ്ണൂരിൽ കോഴിക്കൂട്ടിൽ കയറിയ മൂർഖനെ പിടികൂടി

> **Lead Summary:** കണ്ണൂർ: കോഴിക്കൂട്ടിൽ കയറിയ മൂർഖൻ പാമ്പിനെ വനംവകുപ്പ് അധികൃതർ പിടികൂടി ആവാസ വ്യവസ്ഥയിൽ തുറന്നുവിട്ടു.ആലക്കോട് പെരുമ്പ പാക്കഞ്ഞിക്കാട് നിക്സൺ ചാക്കോയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് ഇന്നലെ രാത്രി മൂർഖൻ കയറിയത്. കോഴികളുടെ ബഹളം കേട്ടാണ് വീട്ടുകാർ പാമ്പിനെ ശ്രദ്ധിച്ചത്.

## Article Content

കണ്ണൂർ: കോഴിക്കൂട്ടിൽ കയറിയ മൂർഖൻ പാമ്പിനെ വനംവകുപ്പ് അധികൃതർ പിടികൂടി ആവാസ വ്യവസ്ഥയിൽ തുറന്നുവിട്ടു.ആലക്കോട് പെരുമ്പ പാക്കഞ്ഞിക്കാട് നിക്സൺ ചാക്കോയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് ഇന്നലെ രാത്രി മൂർഖൻ കയറിയത്. കോഴികളുടെ ബഹളം കേട്ടാണ് വീട്ടുകാർ പാമ്പിനെ ശ്രദ്ധിച്ചത്.

വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ വനംവകുപ്പ് റസ്‌ക്യുവറും മാർക്ക് പ്രവർത്തകനുമായ ഷൈജു ചാലപ്പുറമാണ് സാഹസികമായി പാമ്പിനെ പിടികൂടിയത്. ഏകദേശം 6 അടിയോളം നീളമുണ്ടായിരുന്ന മൂർഖനെയാണ് കോഴിക്കൂട്ടിൽ നിന്ന് സുരക്ഷിതമായി പിടികൂടിയത്.പിടികൂടിയ പാമ്പിനെ വനപ്രദേശത്തെ ആവാസ വ്യവസ്ഥയിൽ തന്നെ വിട്ടതായി വനംവകുപ്പ് അധികൃതർ അറിയിച്ചു.

മഴക്കാലമായതിനാൽ പാമ്പുകൾ വീടുകളിലേക്കും കെട്ടിടങ്ങളിലേക്കും ഇറങ്ങാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയം തോന്നുന്ന സ്ഥലങ്ങളിൽ ഉടൻ വനംവകുപ്പിനെയോ സ്നേക്ക് റെസ്ക്യൂവർമാരെയോ വിവരം അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375699/king-cobra-rescued-from-chicken-coop-in-alakode-kannur-by-forest-department)