---
title: "കല്ലിക്കണ്ടി എൻ എ എം കോളേജിൽ ​കെ. കെ. മുഹമ്മദ് സെന്റർ ഫോർ റിസർച്ച് ഉദ്ഘാടനവും അനുസ്മരണവും സംഘടിപ്പിച്ചു"
english_title: "KK Muhammed Research Centre Inaugurated At Kallikandi NAM College"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375668/kk-muhammed-research-centre-inaugurated-at-kallikandi-nam-college"
published_at: "2026-07-31T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c28ac8fd26_knm-kadavathur-mandalam-workshop-athilan.jpg"
keywords: ["NAM College Kallikandi", "KK Muhammed", "Research Centre", "Parakkal Abdulla MLA", "College Magazine"]
---

# കല്ലിക്കണ്ടി എൻ എ എം കോളേജിൽ ​കെ. കെ. മുഹമ്മദ് സെന്റർ ഫോർ റിസർച്ച് ഉദ്ഘാടനവും അനുസ്മരണവും സംഘടിപ്പിച്ചു

> **Lead Summary:** കല്ലിക്കണ്ടി: എൻ.എ.എം കോളേജിൽ കെ. കെ. മുഹമ്മദ് സെന്റർ ഫോർ റിസർച്ച് ആന്റ് ലോക്കൽ ഡെവലപ്‌മെന്റിന്റെ ഉദ്ഘാടനവും അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചു.

## Article Content

കല്ലിക്കണ്ടി: എൻ.എ.എം കോളേജിൽ കെ. കെ. മുഹമ്മദ് സെന്റർ ഫോർ റിസർച്ച് ആന്റ് ലോക്കൽ ഡെവലപ്‌മെന്റിന്റെ ഉദ്ഘാടനവും അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചു.

കോളേജ് മുൻ മാനേജർ കെ. കെ. മുഹമ്മദ്, മുൻ ഭരണസമിതി അംഗം എൻ. എ. കരീം, മുൻ നിർവാഹക സമിതി അംഗം എൻ. കെ. സി. ഉമ്മർ എന്നിവരുടെ ഓർമ്മയ്ക്കായാണ് റിസർച്ച് സെന്റർ സ്ഥാപിച്ചത്.

പാറക്കൽ അബ്ദുള്ള എം.എൽ.എ ഉദ്ഘാടനവും അനുസ്മരണ പരിപാടിയും നിർവഹിച്ചു. കോളേജിന്റെ വികസനത്തിന് നേതൃത്വം നൽകിയ മഹാരഥന്മാരെ ഓർക്കുന്നതിലൂടെ പുതിയ തലമുറയ്ക്ക് പ്രചോദനമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ 'ചൂട്ട്' എന്ന പേരിലുള്ള കോളേജ് യൂണിയൻ മാഗസിനും പാറക്കൽ അബ്ദുള്ള എം.എൽ.എ പ്രകാശനം ചെയ്തു. സ്റ്റുഡന്റ് എഡിറ്റർ മുഹമ്മദ് നാജിൽ മാഗസിൻ പരിചയപ്പെടുത്തി.

ഹിസ്റ്ററി ഡിപ്പാർട്ട്മെന്റ് തയാറാക്കിയ 'എക്കോസ് ഓഫ് മലബാർ' എന്ന ചരിത്ര ഗ്രന്ഥത്തിന്റെ പ്രകാശനവും നടന്നു. തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഗഫൂർ അഡ്വ. പി. വി. സൈനുദ്ദീന് പുസ്തകം നൽകിയാണ് പ്രകാശനം നിർവഹിച്ചത്.

കോളജ് മാനേജർ ആർ. അബ്ദുള്ള മാസ്റ്റർ അധ്യക്ഷത വഹിച്ചു. എം.ഇ.എഫ് ജനറൽ സിക്രട്ടറി പി. പി. എ. ഹമീദ് സ്വാഗതം പറഞ്ഞു. അഡ്വ. പി. വി. സൈനുദ്ധീൻ അനുസ്മരണ പ്രഭാഷണം നടത്തി.

പ്രിൻസിപ്പൽ ക്യാപ്റ്റൻ ഡോ. ഷമീർ എ. പി, ഡോ പത്തൂർ മുസ്തഫ, സമീർ പറമ്പത്ത്, ടി.പി മുസ്തഫ, പട്ടാടത്തിൽ ഇസ്മായിൽ മൂസ്സ, പിടി എ വൈസ് പ്രസിഡന്റ് എൻ കെ മൂസ്സ മാസ്റ്റർ, സിക്രട്ടറി ഡോ മുഹമ്മദ് ഇസ്മായിൽ കെ എം, സ്റ്റാഫ് സിക്രട്ടറി കെ.പി നംഷാദ്, സുപ്രണ്ട് നസീർ പുത്തൂർ എന്നിവർ സംസാരിച്ചു.

നീറ്റ് പരീക്ഷയിൽ കേരളത്തിൽ 5-ാം റാങ്ക് നേടിയ നിദ ഫാത്തിമയെ പാറക്കൽ അബ്ദുള്ള ക്യാഷ് അവാർഡ് നൽകി ആദരിച്ചു.ഒന്നാം വർഷ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി സംഘടിപ്പിച്ച പരിപാടി പി.എം. എ ഗഫൂർ ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375668/kk-muhammed-research-centre-inaugurated-at-kallikandi-nam-college)