---
title: "ആഗസ്റ്റ് 15ന്‌ യംങ് ഇന്ത്യ ക്യാമ്പയിൻ ; പാനൂരിൽ മൂവായിരം യുവജനങ്ങൾ പങ്കാളികളാകും"
english_title: "DYFI Young India Campaign On August 15 At Panur With 3000 Youth Participation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375657/dyfi-young-india-campaign-on-august-15-at-panur-with-3000-youth-participation"
published_at: "2026-07-31T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c2046ef2c3_dyfi-young-india-campaign-panur-august-15-3000-youth.jpg"
keywords: []
---

# ആഗസ്റ്റ് 15ന്‌ യംങ് ഇന്ത്യ ക്യാമ്പയിൻ ; പാനൂരിൽ മൂവായിരം യുവജനങ്ങൾ പങ്കാളികളാകും

> **Lead Summary:** പാനൂർ: സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15ന് ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യംങ് ഇന്ത്യ ക്യാമ്പയിൻ സംഘടിപ്പിക്കും. 'ഉണരണം ഇന്ത്യ, പൊരുതണം യുവത' എന്ന മുദ്രാവാക്യമുയർത്തിയാണ് പരിപാടികൾ.

## Article Content

പാനൂർ: സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15ന് ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യംങ് ഇന്ത്യ ക്യാമ്പയിൻ സംഘടിപ്പിക്കും. 'ഉണരണം ഇന്ത്യ, പൊരുതണം യുവത' എന്ന മുദ്രാവാക്യമുയർത്തിയാണ് പരിപാടികൾ.

വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനുമെതിരെ പാനൂർ ടൗണിൽ പ്രകടനവും തുടർന്ന് പൊതുസമ്മേളനവും നടക്കും. വൈകിട്ട് 4.30ന് ആരംഭിക്കുന്ന പരിപാടിയിൽ ഏകദേശം 3000 യുവജനങ്ങൾ പങ്കാളികളാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യും.

ക്യാമ്പയിന്റെ സംഘാടക സമിതി രൂപീകരണ യോഗം സിപിഐഎം പാനൂർ ഏരിയ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു. എൻ കെ റൂബിൻ അധ്യക്ഷത വഹിച്ചു. കിരൺ കരുണാകരൻ സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ:ചെയർമാൻ: കെ കെ സുധീർകുമാർ,വൈസ് ചെയർമാൻ: എം പി ബൈജു, കെ കെ പ്രേമൻ, രശ്മി കളത്തിൽ

കൺവീനർ: കിരൺ കരുണാകരൻ,ജോയിന്റ് കൺവീനർ: എൻ കെ റൂബിൻ, കെ ഷിനൻ്റു, കെ പി വിവേക്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375657/dyfi-young-india-campaign-on-august-15-at-panur-with-3000-youth-participation)