---
title: "കോൺഗ്രസ് കോടിയേരി മണ്ഡലം മുൻ പ്രസിഡണ്ട് കെ. പ്രഭാകരന്റെ ചരമ വാർഷികം ആചരിച്ചു."
english_title: "12th Death Anniversary Of KPCC Leader K Prabhakaran Observed In Koothuparamba"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375640/12th-death-anniversary-of-kpcc-leader-k-prabhakaran-observed-in-koothuparamba"
published_at: "2026-07-31T08:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c1096a933a_Untitled-1_copy.jpg"
keywords: ["K Prabhakaran", "Congress", "Death Anniversary", "V Radhakrishnan Master"]
---

# കോൺഗ്രസ് കോടിയേരി മണ്ഡലം മുൻ പ്രസിഡണ്ട് കെ. പ്രഭാകരന്റെ ചരമ വാർഷികം ആചരിച്ചു.

> **Lead Summary:** കോടിയേരി: കോൺഗ്രസ് കോടിയേരി മണ്ഡലം മുൻ പ്രസിഡണ്ടും ഡിസിസി മെമ്പറുമായിരുന്ന കെ. പ്രഭാകരന്റെ 12ാം ചരമവാർഷികം പ്രൗഢമായി ആചരിച്ചു.കോടിയേരി, പാറാൽ മണ്ഡലം കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ മാടപീടിക ഗുംട്ടിയിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

## Article Content

കോടിയേരി: കോൺഗ്രസ് കോടിയേരി മണ്ഡലം മുൻ പ്രസിഡണ്ടും ഡിസിസി മെമ്പറുമായിരുന്ന കെ. പ്രഭാകരന്റെ 12ാം ചരമവാർഷികം പ്രൗഢമായി ആചരിച്ചു.കോടിയേരി, പാറാൽ മണ്ഡലം കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ മാടപീടിക ഗുംട്ടിയിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

കെപിസി അംഗം വി. രാധാകൃഷ്ണൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. കെ. പ്രഭാകരന്റെ രാഷ്ട്രീയ ജീവിതവും കോൺഗ്രസ് പാർട്ടിക്ക് അദ്ദേഹം നൽകിയ സംഭാവനകളും അദ്ദേഹം അനുസ്മരിച്ചു. ജനങ്ങൾക്ക് ഒപ്പം നിന്ന് പ്രവർത്തിച്ച ഒരു ജനകീയ നേതാവായിരുന്നു പ്രഭാകരനെന്ന് രാധാകൃഷ്ണൻ മാസ്റ്റർ പറഞ്ഞു.

സമ്മേളനത്തിൽ സി.പി. പ്രസീൽ ബാബു അധ്യക്ഷത വഹിച്ചു. ഡിസി ജനറൽ സെക്രട്ടറി വി.സി. പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി.കെ. ശശിധരൻ മാസ്റ്റർ, കെ.എം. പവിത്രൻ മാസ്റ്റർ, ടി.പി. പ്രേമനാഥൻ മാസ്റ്റർ, പി.കെ. രാജേന്ദ്രൻ, ദീപ സുരേന്ദ്രൻ, കെ.പി. ഭാർഗവൻ മാസ്റ്റർ, രമേശൻ തിരുവങ്ങാട്, പി. ദിനേശൻ, സന്ദീപ് കോടിയേരി തുടങ്ങിയവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.

കോൺഗ്രസ് പ്രവർത്തകരും നേതാക്കളും വലിയ തോതിൽ പങ്കെടുത്തു. കെ. പ്രഭാകരന്റെ ഓർമ്മകൾക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി ആദരാഞ്ജലികൾ അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375640/12th-death-anniversary-of-kpcc-leader-k-prabhakaran-observed-in-koothuparamba)