---
title: "സ്വയം വിമർശനവുമായി സിപിഎം നേതാവ് എ.എൻ. ഷംസീർ ; പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണ്ണയം പാളിയെന്ന് വെളിപ്പെടുത്തൽ"
english_title: "AN Shamseer Admits LDF Candidate Selection Failure In Payyannur And Taliparamba"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375619/an-shamseer-admits-ldf-candidate-selection-failure-in-payyannur-and-taliparamba"
published_at: "2026-07-30T23:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b8c75028f6_an-shamseer-self-criticism-ldf-candidate-selection.jpg"
keywords: ["AN Shamseer", "CPM", "LDF", "Payyannur", "Taliparamba", "Kerala Election", "Candidate Selection", "Yogi Adityanath"]
---

# സ്വയം വിമർശനവുമായി സിപിഎം നേതാവ് എ.എൻ. ഷംസീർ ; പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണ്ണയം പാളിയെന്ന് വെളിപ്പെടുത്തൽ

> **Lead Summary:** കണ്ണൂർ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പാർട്ടിക്കുള്ളിലെ വീഴ്ചകൾ തുറന്നു സമ്മതിച്ച് സിപിഎം നേതാവും മുൻ സ്പീക്കറുമായ എ.എൻ. ഷംസീർ.

## Article Content

കണ്ണൂർ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പാർട്ടിക്കുള്ളിലെ വീഴ്ചകൾ തുറന്നു സമ്മതിച്ച് സിപിഎം നേതാവും മുൻ സ്പീക്കറുമായ എ.എൻ. ഷംസീർ.

പയ്യന്നൂരിലും തളിപ്പറമ്പിലും പാർട്ടി നടത്തിയ സ്ഥാനാർത്ഥി നിർണ്ണയം പാളിയെന്നും, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കാളികാവിൽ നടന്ന കുഞ്ഞാലി രക്തസാക്ഷി ദിനാചരണ പരിപാടിയിൽ സംസാരിക്കവെയായിരുന്നു ഷംസീറിന്റെ ഈ തുറന്നു പറച്ചിലും സ്വയം വിമർശനവും.

തെരഞ്ഞെടുപ്പ് തിരിച്ചടിയിൽ പാർട്ടിക്കുള്ളിൽ പുകയുന്ന അമർഷത്തിനിടെ മുതിർന്ന നേതാവ് തന്നെ പരസ്യമായി വീഴ്ചകൾ തുറന്നു സമ്മതിച്ചത് സിപിഎമ്മിനുള്ളിൽ വലിയ ചർച്ചകൾക്ക് വഴി തുറന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ വാക്കുകൾ കൂടുതൽ രാഷ്ട്രീയ ബോംബായി മാറാനാണ് സാധ്യത

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375619/an-shamseer-admits-ldf-candidate-selection-failure-in-payyannur-and-taliparamba)