---
title: "മാഹിയിൽ  തയ്യിൽ കിടാരൻ കുടുംബ സംഗമം പ്രൗഢഗംഭീരമായി നടത്തി"
english_title: "Thayyil Kidaran Family Sangamam 2026 Held Grandly At Mahe Ritz Hotel"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375602/thayyil-kidaran-family-sangamam-2026-held-grandly-at-mahe-ritz-hotel"
published_at: "2026-07-30T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b5c8b1681b_thayyil-kidaran-kudumba-sangamam-.jpg"
keywords: ["Thayyil Kidaran", "Family Sangamam", "Mahe", "Ritz Hotel"]
---

# മാഹിയിൽ  തയ്യിൽ കിടാരൻ കുടുംബ സംഗമം പ്രൗഢഗംഭീരമായി നടത്തി

> **Lead Summary:** മാഹി: തയ്യിൽ കിടാരൻ കുടുംബത്തിന്റെ 'കുടുംബ സംഗമം 2026' മാഹി റിറ്റ്സ് ഹോട്ടലിൽ പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉൾപ്പെടെ ഇരുനൂറോളം കുടുംബാംഗങ്ങൾ പങ്കെടുത്തു.

## Article Content

മാഹി: തയ്യിൽ കിടാരൻ കുടുംബത്തിന്റെ 'കുടുംബ സംഗമം 2026' മാഹി റിറ്റ്സ് ഹോട്ടലിൽ പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉൾപ്പെടെ ഇരുനൂറോളം കുടുംബാംഗങ്ങൾ പങ്കെടുത്തു.

ടി. കെ. ഖലീൽ സ്വാഗതവും പ്രസിഡന്റ് ടി. കെ. നൗഫൽ അധ്യക്ഷപ്രസംഗവും നടത്തി. ടി. കെ. അൻസാർ കുടുംബത്തിന്റെ ചരിത്രവും പാരമ്പര്യവും അവതരിപ്പിച്ചു. ടി. കെ. നൗഷാദ്, സബിത അഷ്റഫ് എന്നിവർ ആശംസകൾ നേർന്നു. ലിഥിയ നന്ദി രേഖപ്പെടുത്തി.

കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. കരോക്കെ, ഗ്രൂപ്പ് ഗാനങ്ങൾ, കുട്ടികളുടെ നൃത്തം, വിവിധ ഗെയിമുകൾ, ക്വിസ്, ബിങ്കോ മത്സരം എന്നിവയും വിജയികൾക്കുള്ള സമ്മാനദാനവും പരിപാടിക്ക് മാറ്റുകൂട്ടി.

ടി. കെ. അൻസാർ, ടി. കെ. നൗഫൽ എന്നിവരുടെ നേതൃത്വത്തിൽ സംഘാടകസമിതി പരിപാടികൾക്ക് നേതൃത്വം നൽകി. ഫർസാന ചടങ്ങുകൾക്ക് അവതാരകയായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375602/thayyil-kidaran-family-sangamam-2026-held-grandly-at-mahe-ritz-hotel)