---
title: "പരിയാരം മെഡിക്കൽ കോളേജിൽ പ്രിൻസിപ്പൽ ഇൻ ചാർജിനെ എൻജിഒ അസോസിയേഷൻ ഭീഷണിപ്പെടുത്തി"
english_title: "NGO Association Threatens Pariyaram Medical College Principal In Charge Over Transfer Orders"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375473/ngo-association-threatens-pariyaram-medical-college-principal-in-charge-over-transfer-orders"
published_at: "2026-07-30T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ae5485960e_pariyaram-medical-college-ngo-association-threaten.jpg"
keywords: ["Pariyaram Medical College", "NGO Association", "Kannur", "Principal In Charge", "Threat", "Transfer Order"]
---

# പരിയാരം മെഡിക്കൽ കോളേജിൽ പ്രിൻസിപ്പൽ ഇൻ ചാർജിനെ എൻജിഒ അസോസിയേഷൻ ഭീഷണിപ്പെടുത്തി

> **Lead Summary:** പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ജീവനക്കാരെ അന്യായമായി തരംതാഴ്ത്തുകയും സ്ഥലം മാറ്റുകയും ചെയ്യുന്ന ഉത്തരവിൽ ഒപ്പിടാൻ വിസമ്മതിച്ചതിന്റെ പേരിൽ പ്രിൻസിപ്പൽ ഇൻ ചാർജിനെ എൻജിഒ അസോസിയേഷൻ നേതാക്കൾ ഭീഷണിപ്പെടുത്തി.

## Article Content

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ജീവനക്കാരെ അന്യായമായി തരംതാഴ്ത്തുകയും സ്ഥലം മാറ്റുകയും ചെയ്യുന്ന ഉത്തരവിൽ ഒപ്പിടാൻ വിസമ്മതിച്ചതിന്റെ പേരിൽ പ്രിൻസിപ്പൽ ഇൻ ചാർജിനെ എൻജിഒ അസോസിയേഷൻ നേതാക്കൾ ഭീഷണിപ്പെടുത്തി.

യു.കെ മനോഹരന്റെ നേതൃത്വത്തിലുള്ള അസോസിയേഷൻ പ്രവർത്തകരാണ് പ്രിൻസിപ്പലിന്റെ മുറിയിലെത്തി ഭീഷണിപ്പെടുത്തിയത്. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു സംഭവം. ഓഫീസ് അസിസ്റ്റന്റ് മാനേജർ ചുമതല വഹിക്കുന്ന എൻജിഒ അസോസിയേഷൻ നേതാവ് കെ.ആർ സുരേഷും ക്ലർക്ക് രാമചന്ദ്രനും ഒപ്പമുണ്ടായിരുന്നു.

അസോസിയേഷൻ തന്നെ തയ്യാറാക്കിയ ഉത്തരവ് ഫയലിൽ നിന്നെടുത്ത് പ്രിൻസിപ്പലിന്റെ മുന്നിൽ വെച്ച് കീറിക്കളയുകയും 'എന്നാൽ നിങ്ങൾക്ക് കാണിച്ചു തരാം' എന്ന് ഭീഷണി മുഴക്കുകയും ചെയ്തു.

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്ന നിരവധി തീരുമാനങ്ങൾ എൻജിഒ അസോസിയേഷൻ നേതാക്കളുടെ നേതൃത്വത്തിൽ ഉണ്ടാകുന്നതായി ആരോപണമുണ്ട്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി ജീവനക്കാരെ വ്യാപകമായി സ്ഥലം മാറ്റുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് പരാതി.

ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന നീക്കങ്ങൾക്ക് കൂട്ടുനിൽക്കില്ലെന്ന നിലപാടാണ് പ്രിൻസിപ്പൽ ഇൻ ചാർജും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരും സ്വീകരിച്ചത്. അന്യായമായ ഉത്തരവുകളിൽ ഒപ്പിടില്ലെന്ന നിലപാടിൽ അവർഉറച്ചുനിൽക്കുകയാണ്.സംഭവത്തിൽ ഉന്നത തല അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375473/ngo-association-threatens-pariyaram-medical-college-principal-in-charge-over-transfer-orders)