---
title: "ഓപ്പറേഷൻ തണ്ടർ ; ചാരായം വാറ്റാൻ പാകപ്പെടുത്തിയ  400 ലിറ്റർ വാഷ് പിടികൂടി കൂത്ത്പറമ്പ് എക്സൈസ്"
english_title: "Kuthuparamba Excise Seizes 400 Litres Wash For Arrack Production In Operation Thunder"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375453/kuthuparamba-excise-seizes-400-litres-wash-for-arrack-production-in-operation-thunder"
published_at: "2026-07-30T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ad1498cd30_kuthuparamba-excise-400-litres-wash-seized-operation.jpg"
keywords: []
---

# ഓപ്പറേഷൻ തണ്ടർ ; ചാരായം വാറ്റാൻ പാകപ്പെടുത്തിയ  400 ലിറ്റർ വാഷ് പിടികൂടി കൂത്ത്പറമ്പ് എക്സൈസ്

> **Lead Summary:** കൂത്തുപറമ്പ്: ചാരായം വാറ്റാൻ പാകപ്പെടുത്തിയ 400 ലിറ്റർ വാഷ് കൂത്തുപറമ്പ് എക്സൈസ് പിടികൂടി. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി മാലൂർ കൂവക്കര മേഖലയിൽ നടത്തിയ പരിശോധനയിലാണ് വൻ വാഷ് ശേഖരം കണ്ടെത്തിയത്.

## Article Content

കൂത്തുപറമ്പ്: ചാരായം വാറ്റാൻ പാകപ്പെടുത്തിയ 400 ലിറ്റർ വാഷ് കൂത്തുപറമ്പ് എക്സൈസ് പിടികൂടി. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി മാലൂർ കൂവക്കര മേഖലയിൽ നടത്തിയ പരിശോധനയിലാണ് വൻ വാഷ് ശേഖരം കണ്ടെത്തിയത്.

കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ മാലൂർ കൂവക്കര കൊഞ്ചൻകുണ്ട് ഭാഗത്താണ് പരിശോധന നടത്തിയത്. 200 ലിറ്റർ വീതം കൊള്ളുന്ന രണ്ട് പ്ലാസ്റ്റിക് ബാരലുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു വാഷ് സൂക്ഷിച്ചിരുന്നത്.

കണ്ണൂർ ഐ.ബിയിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഷാജി യു.വിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അനീഷ് കുമാർ പൂവന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

സംഭവത്തിൽ അബ്കാരി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വാഷ് കടത്താനും വാറ്റാനും ശ്രമിച്ചവർക്കായി പ്രദേശത്ത് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ആരെയും പിടികൂടാനായില്ല.

കണ്ണൂർ ഐ.ബി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഷാജി യു., പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ബിജു കെ.പി., സിവിൽ എക്സൈസ് ഓഫീസർമാരായ ജിജീഷ് സി., ഡ്രൈവർ ധനീഷ് സി. എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

നിയമവിരുദ്ധ മദ്യ വാറ്റിനെതിരെ ഓപ്പറേഷൻ തണ്ടർ ശക്തമാക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375453/kuthuparamba-excise-seizes-400-litres-wash-for-arrack-production-in-operation-thunder)