---
title: "ബാങ്ക് അക്കൗണ്ടുകൾ നൽകി ഓൺലൈൻ തട്ടിപ്പിന് കൂട്ട് നിന്നു ; ചമ്പാട്  സ്വദേശികൾ കസ്റ്റഡിയിൽ"
english_title: "Chambad Residents Arrested For Providing Bank Accounts To Online Fraudsters In Operation Cyhound"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375405/chambad-residents-arrested-for-providing-bank-accounts-to-online-fraudsters-in-operation-cyhound"
published_at: "2026-07-29T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6a2c2a42d43_chambad-bank-accounts-online-fraud-arrest.jpg"
keywords: ["Operation Cyhound", "Chambad", "Panur Police", "Cyber Police", "Online Fraud", "Bank Account"]
---

# ബാങ്ക് അക്കൗണ്ടുകൾ നൽകി ഓൺലൈൻ തട്ടിപ്പിന് കൂട്ട് നിന്നു ; ചമ്പാട്  സ്വദേശികൾ കസ്റ്റഡിയിൽ

> **Lead Summary:** ചമ്പാട്: ഓപറേഷൻ സൈഹണ്ടിന്റെ ഭാഗമായി പാനൂർ പൊലിസും സൈബർ പൊലിസ് സംഘവും നടത്തിയ അന്വേഷണത്തിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകേസിൽ ചമ്പാട് സ്വദേശി കളായ രണ്ടു പേർ കൂടി കസ്റ്റഡിയിൽ.ചൊക്ലി മേനപ്രത്തെ മയിലാടമ്മൽ അരുൺ , തൃപ്പങ്ങോട്ടൂർ കടവത്തൂരിലെ മതിയമ്പത്ത് മഹമ്മൂദ് എന്നിവരെ കഴിഞ്ഞ ദിവസം സബ് ഇൻസ്പെക്ടർ കെ. ഷഫാസ് മുബാറക്കും സംഘവും അറസ്റ്റ് ചെയ്തിരുന്നു.

## Article Content

ചമ്പാട്: ഓപറേഷൻ സൈഹണ്ടിന്റെ ഭാഗമായി പാനൂർ പൊലിസും സൈബർ പൊലിസ് സംഘവും നടത്തിയ അന്വേഷണത്തിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകേസിൽ ചമ്പാട് സ്വദേശി കളായ രണ്ടു പേർ കൂടി കസ്റ്റഡിയിൽ.ചൊക്ലി മേനപ്രത്തെ മയിലാടമ്മൽ അരുൺ , തൃപ്പങ്ങോട്ടൂർ കടവത്തൂരിലെ മതിയമ്പത്ത് മഹമ്മൂദ് എന്നിവരെ കഴിഞ്ഞ ദിവസം സബ് ഇൻസ്പെക്ടർ കെ. ഷഫാസ് മുബാറക്കും സംഘവും അറസ്റ്റ് ചെയ്തിരുന്നു.

ധനലക്ഷ്മി ബാങ്ക്, ഫെഡറൽ ബാങ്കുകളുടെ അക്കൗണ്ടിലൂടെ വൻ തോതിൽ സാമ്പത്തികമായി ക്രയ വിക്രയം നടന്ന തായി അക്കൗണ്ടുകൾ ഉപയോഗിച്ച് തട്ടിപ്പിലൂടെ ലഭിച്ച പണം വിവിധ അക്കൗണ്ടുകളിലേക്കും യു.പി.ഐ പ്ലാറ്റ് ഫോമുകളിലേക്കും മാറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലിസ് പറഞ്ഞു.

കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണറുടെ നേതൃത്വത്തിൽ ചൊക്ലി പൊലിസ്, സൈബർ പൊലിസ് എന്നിവർ ചേർന്നാണ് അന്വേഷണം നടത്തിയത്.ഭാരതീയ സംഹിത 112 വകുപ്പ് പ്രകാരം കേസ് റജിസ്റ്റർ ചെയ്ത് പൊലിസ് ഇരുവരെയും രാത്രിയോടെ തലശ്ശേരി ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു.

പാനൂർ പൊലിസ് സ്റ്റേഷൻ പരിധിയിലും സമാനമായ കേസിൽ യുവാക്കൾ പിടിയിലായിട്ടുണ്ട്. ചമ്പാട് കോമത്ത് പൊയിൽ എം. അനൂപിനെ(37) യാണ് പൊലീസ് എസ്.ഐ കെ.രജിലേഷ് അറസ്റ്റ് ചെയ്തത്. സമാനമായ മറ്റൊരു കേസിൽ ചമ്പാട് ഫ്ലവർ മില്ലിനടുത്ത ഹനീഫയും പൊലീസ് പിടിയിലായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375405/chambad-residents-arrested-for-providing-bank-accounts-to-online-fraudsters-in-operation-cyhound)