---
title: "കരിയാട്ട് വീട്ട്  കിണറിൽ അജ്ഞാതർ കരിഓയിൽ ഒഴിച്ചു ;  വീട്ടുടമയുടെ പരാതിയിൽ  അന്വേഷണം"
english_title: "Kerosene Dumped In Kariyad House Well, Police Probe After Complaint"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375339/kerosene-dumped-in-kariyad-house-well-police-probe-after-complaint"
published_at: "2026-07-29T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69cd261741f_kariyad-house-well-kerosene-dumped-.jpg"
keywords: ["Kariyad", "Well Contamination", "Kerosene", "Police Investigation"]
---

# കരിയാട്ട് വീട്ട്  കിണറിൽ അജ്ഞാതർ കരിഓയിൽ ഒഴിച്ചു ;  വീട്ടുടമയുടെ പരാതിയിൽ  അന്വേഷണം

> **Lead Summary:** കരിയാട്: കരിയാട് പടന്നക്കരയിൽ വീട്ടുപറമ്പിലെ കിണറിൽ അജ്ഞാതർ കരിഓയിൽ ഒഴിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മുണ്ടോളി താഴെക്കുനി രഞ്ജിത്തിന്റെ വീട്ടിലെ കിണറിലാണ് രാത്രിയുടെ മറവിൽ കരിഓയിൽ ഒഴിച്ചതായി പരാതി ഉയർന്നത്.

## Article Content

കരിയാട്: കരിയാട് പടന്നക്കരയിൽ വീട്ടുപറമ്പിലെ കിണറിൽ അജ്ഞാതർ കരിഓയിൽ ഒഴിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മുണ്ടോളി താഴെക്കുനി രഞ്ജിത്തിന്റെ വീട്ടിലെ കിണറിലാണ് രാത്രിയുടെ മറവിൽ കരിഓയിൽ ഒഴിച്ചതായി പരാതി ഉയർന്നത്.

രഞ്ജിത്തും കുടുംബവും കഴിഞ്ഞ രണ്ട് ദിവസമായി ബംഗളൂരുവിലായിരുന്നു. ഇന്ന് രാവിലെ വീട്ടിലെത്തിയപ്പോഴാണ് കിണറിൽ കരിഓയിൽ ഒഴിച്ച നിലയിൽ കണ്ടത്.

വർഷങ്ങളോളം വാടകവീടുകളിൽ താമസിച്ചതിന് ശേഷം സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും സ്വന്തമായി വീട് പണിത് താമസം തുടങ്ങിയ കുടുംബത്തിനാണ് ഈ ദുരനുഭവം ഉണ്ടായത്. കുടിവെള്ളത്തിനായി പൂർണ്ണമായും ആശ്രയിച്ചിരുന്ന കിണർ മലിനമായതോടെ കുടുംബം കടുത്ത പ്രതിസന്ധിയിലായി.

സംഭവത്തിൽ രഞ്ജിത്ത് പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി സ്ഥലം പരിശോധിച്ചു. കിണറ്റിലെ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.

വിവരമറിഞ്ഞ് നാട്ടുകാരും വാർഡ് കൗൺസിലർ തൃപ്തി വിജയകുമാറും സ്ഥലത്തെത്തി. കിണറ്റിൽ കരിഓയിൽ ഒഴിച്ചതിന് പിന്നിലെ കാരണവും പ്രതികളെയും കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375339/kerosene-dumped-in-kariyad-house-well-police-probe-after-complaint)