---
title: "തങ്ങൾ പീടികയിൽ വാഹനങ്ങൾക്ക് നേരെ അക്രമം തുടർക്കഥ : എസ്ഡിപിഐ പ്രവർത്തകന്റെ കാർ തകർത്തു. "
english_title: "SDPI Leader's Car Vandalised in Thangalpeedika, Panur; Rs 35000 Worth Items Stolen"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375318/sdpi-leaders-car-vandalised-in-thangalpeedika-panur-rs-35000-worth-items-stolen"
published_at: "2026-07-29T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69bfb862976_thangalpeedika-panur-sdpi-car-attack-vehicle.jpg"
keywords: ["Thangalpeedika", "Panur", "SDPI", "Political Violence", "Vehicle Attack", "Police Case"]
---

# തങ്ങൾ പീടികയിൽ വാഹനങ്ങൾക്ക് നേരെ അക്രമം തുടർക്കഥ : എസ്ഡിപിഐ പ്രവർത്തകന്റെ കാർ തകർത്തു. 

> **Lead Summary:** **പാനൂർ: ** പാനൂരിനടുത്ത തങ്ങൾ പീടികയിൽ വീണ്ടും അക്രമം. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ തകർത്തു. എസ്ഡിപിഐ മൊകേരി പഞ്ചായത്ത് ട്രഷറർ തങ്ങൾ പീടിക കനാലിന് സമീപം പാറങ്കണ്ടിയിൽ നവാസിന്റെ കെഎൽ - 60 ഇ- 8844 നമ്പർ ഹുണ്ടായി ഇയോൺ കാറാണ് അക്രമികൾ പൂർണ്ണമായും തകർത്തത്.

## Article Content

**പാനൂർ: ** പാനൂരിനടുത്ത തങ്ങൾ പീടികയിൽ വീണ്ടും അക്രമം. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ തകർത്തു. എസ്ഡിപിഐ മൊകേരി പഞ്ചായത്ത് ട്രഷറർ തങ്ങൾ പീടിക കനാലിന് സമീപം പാറങ്കണ്ടിയിൽ നവാസിന്റെ കെഎൽ - 60 ഇ- 8844 നമ്പർ ഹുണ്ടായി ഇയോൺ കാറാണ് അക്രമികൾ പൂർണ്ണമായും തകർത്തത്.

ഇന്നലെ രാത്രിയാണ് അക്രമം നടന്നത്. രാവിലെ കാർ എടുക്കാനായെത്തിയപ്പോഴാണ് അക്രമം നടന്നത് ശ്രദ്ധയിൽ പ്പെട്ടത്. കാറിൽ വിൽപനക്കായി സൂക്ഷിച്ചിരുന്ന 35000 രൂപയുടെ സാധനങ്ങളും അക്രമികൾ മോഷ്ടിച്ചിട്ടുണ്ട്.

നവാസ് പാനൂർ പൊലീസിൽ പരാതി നൽകി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കനാലിന് സമീപം നിർത്തിയിട്ടിരുന്ന ആർ എസ് എസ് പ്രവർത്തകന്റെ ടെമ്പോ ട്രാവലർ ആക്രമിക്കപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375318/sdpi-leaders-car-vandalised-in-thangalpeedika-panur-rs-35000-worth-items-stolen)