---
title: "ഇരിങ്ങണ്ണൂർ മഹാ ശിവ ക്ഷേത്രത്തിന് സമീപത്തെ പപ്പായ മരത്തിൽ ഗണപതിയുടെ രൂപത്തോട് സാദൃശ്യമുള്ള പപ്പായ"
english_title: "SEO Title ( English only):   Papaya Shaped Like Lord Ganesha Found Near Iringannur Maha Shiva Temple"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375283/seo-title-english-only-papaya-shaped-like-lord-ganesha-found-near-iringannur-maha-shiva-temple"
published_at: "2026-07-29T11:57:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a699ee5db602_iringannur-shiva-temple-papaya-ganesha.jpg"
keywords: ["Iringannur Maha Shiva Temple", "Ganesha Papaya", "Kerala Temple News", "Miracle"]
---

# ഇരിങ്ങണ്ണൂർ മഹാ ശിവ ക്ഷേത്രത്തിന് സമീപത്തെ പപ്പായ മരത്തിൽ ഗണപതിയുടെ രൂപത്തോട് സാദൃശ്യമുള്ള പപ്പായ

> **Lead Summary:** ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂർ മഹാ ശിവ ക്ഷേത്രത്തിന് സമീപത്തെ പപ്പായ മരത്തിൽ ഗണപതിയുടെ രൂപത്തോട് സാദൃശ്യമുള്ള പപ്പായ.ക്ഷേത്രം ഊട്ടുപുരക്ക് സമീപം ഉള്ള പപ്പായ മരത്തിലാണ് ഗണപതിയുടെ രൂപത്തോട് സാദൃശ്യമുള്ള പപ്പായ ശ്രദ്ധയിൽ പെട്ടത്.

## Article Content

ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂർ മഹാ ശിവ ക്ഷേത്രത്തിന് സമീപത്തെ പപ്പായ മരത്തിൽ ഗണപതിയുടെ രൂപത്തോട് സാദൃശ്യമുള്ള പപ്പായ.ക്ഷേത്രം ഊട്ടുപുരക്ക് സമീപം ഉള്ള പപ്പായ മരത്തിലാണ് ഗണപതിയുടെ രൂപത്തോട് സാദൃശ്യമുള്ള പപ്പായ ശ്രദ്ധയിൽ പെട്ടത്.

ഊട്ടുപുരക്ക് സമീപം തനിയെ പൊടിച്ചു വളർന്ന പപ്പായ മരത്തിലെ ഒരു പപ്പായ മാത്രമാണ് ഗണപതി രൂപത്തിലുള്ളത്.തുമ്പികയ്യും ചെവിയും പോലെയുള്ള രൂപത്തിലാണ് പപ്പായ.

ഇരിങ്ങണ്ണൂർ മഹാ ശിവക്ഷേത്രം നവീകരണ കമ്മറ്റിയുടെ നേതൃത്വത്തിൽ എല്ലാ രണ്ടാം ശനിയാഴ്ചകളിലും മണ്ഡല മാസങ്ങളിലും വർഷങ്ങളായി ഊട്ടുപുരയിൽ അന്നദാനം നടത്തി വരുന്നുണ്ട്.

അന്നദാനത്തിന്റെ ഭാഗമായി ഇവിടെ നേരത്തെ ഒരു കൗതുക കാഴ്ച കൂടി ഉണ്ടായിരുന്നു. അന്നദാനത്തിന് വേണ്ടി വഴുതിന അരിയുമ്പോൾ അതിന്റെ ഉള്ളിൽ ഓം എന്ന അക്ഷരം പോലെയുള്ള രൂപം കണ്ടിരുന്നു. ആ സംഭവം അന്ന് വലിയ ചർച്ചയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375283/seo-title-english-only-papaya-shaped-like-lord-ganesha-found-near-iringannur-maha-shiva-temple)