---
title: "ബാങ്ക് അക്കൗണ്ടുകൾ നൽകി ഓൺലൈൻ തട്ടിപ്പിന് കൂട്ട് നിന്നു ; മേനപ്രം, കടവത്തൂർ സ്വദേശികൾ അറസ്റ്റിൽ"
english_title: "Kannur Cyber Fraud: 2 Arrested For Providing Bank Accounts In Rs 51 Lakh Scam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375263/kannur-cyber-fraud-2-arrested-for-providing-bank-accounts-in-rs-51-lakh-scam"
published_at: "2026-07-29T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6991c6da754_kannur-online-fraud-bank-accounts.jpg"
keywords: ["Online Fraud", "Bank Account", "Operation Saihunt", "Chokli Police", "Dhanlaxmi Bank", "Federal Bank"]
---

# ബാങ്ക് അക്കൗണ്ടുകൾ നൽകി ഓൺലൈൻ തട്ടിപ്പിന് കൂട്ട് നിന്നു ; മേനപ്രം, കടവത്തൂർ സ്വദേശികൾ അറസ്റ്റിൽ

> **Lead Summary:** ചൊക്ലി: ഓപ്പറേഷൻ സൈഹണ്ടിന്റെ ഭാഗമായി ചൊക്ലി പൊലിസും സൈബർ പൊലിസ് സംഘവും നടത്തിയ അന്വേഷണത്തിൽ 51 ലക്ഷം രൂപയുടെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു.

## Article Content

ചൊക്ലി: ഓപ്പറേഷൻ സൈഹണ്ടിന്റെ ഭാഗമായി ചൊക്ലി പൊലിസും സൈബർ പൊലിസ് സംഘവും നടത്തിയ അന്വേഷണത്തിൽ 51 ലക്ഷം രൂപയുടെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു.

ചൊക്ലി മേനപ്രത്തെ മയിലാടമ്മൽ അരുൺ (42), തൃപ്പങ്ങോട്ടൂർ കടവത്തൂരിലെ മതിയമ്പത്ത് മഹമ്മൂദ് (36) എന്നിവരെയാണ് സബ് ഇൻസ്പെക്ടർ കെ. ഷഫാസ് മുബാറക്കും സംഘ വും അറസ്റ്റ് ചെയ്തത്.

ധനലക്ഷ്മി ബാങ്ക്, ഫെഡറൽ ബാങ്കുകളുടെ അക്കൗണ്ടിലൂടെ വൻ തോതിൽ സാമ്പത്തികമായി ക്രയ വിക്രയം നടന്ന തായി അക്കൗണ്ടുകൾ ഉപയോഗിച്ച് തട്ടിപ്പിലൂടെ ലഭിച്ച പണം വിവിധ അക്കൗ ണ്ടുകളിലേക്കും യു.പി.ഐ പ്ലാറ്റ് ഫോമുകളിലേക്കും മാറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലിസ് പറഞ്ഞു.

കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണറുടെ നേതൃത്വത്തിൽ ചൊക്ലി പൊലിസ്, സൈബർ പൊലിസ് എന്നിവർ ചേർന്നാണ് അന്വേഷണം നടത്തിയത്. ഭാരതീയ സംഹിത 112 വകുപ്പ് പ്രകാരം കേസ് റജിസ്റ്റർ ചെയ്ത് പൊലിസ് ഇരുവരെയും രാത്രിയോടെ തലശ്ശേരി ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്റു ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375263/kannur-cyber-fraud-2-arrested-for-providing-bank-accounts-in-rs-51-lakh-scam)