---
title: "കണ്ണൂരിൽ വിവിധ സ്റ്റേഷനുകളിൽ പല കേസുകളിലായി കസ്റ്റഡിയിലെടുത്ത മയക്കുമരുന്നുകൾ നശിപ്പിച്ചു"
english_title: "kannur-police-destroy-drugs-ndps-cases-14kg-cannabis"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375256/kannur-police-destroy-drugs-ndps-cases-14kg-cannabis"
published_at: "2026-07-29T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a698757a6826_kannur-police-destroy-drugs-ndps-cases-14kg.jpg"
keywords: ["Kannur", "Drug Destruction", "Kannur Rural Police", "Umesh Goyal", "Cannabis", "MDMA", "Hashish Oil"]
---

# കണ്ണൂരിൽ വിവിധ സ്റ്റേഷനുകളിൽ പല കേസുകളിലായി കസ്റ്റഡിയിലെടുത്ത മയക്കുമരുന്നുകൾ നശിപ്പിച്ചു

> **Lead Summary:** കണ്ണൂർ: കണ്ണൂർ റൂറൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ എൻ.ഡി.പി.എസ് കേസുകളുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മയക്കുമരുന്നുകൾ നശിപ്പിച്ചു.

## Article Content

കണ്ണൂർ: കണ്ണൂർ റൂറൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ എൻ.ഡി.പി.എസ് കേസുകളുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മയക്കുമരുന്നുകൾ നശിപ്പിച്ചു.

ജില്ലാ പോലീസ് മേധാവി ഉമേഷ് ഗോയൽ ചെയർമാനായ ഡ്രഗ് ഡിസ്പോസൽ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് നശീകരണ നടപടികൾ. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രൻ, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ഷാജു ജോസഫ് എന്നിവർ കമ്മിറ്റി അംഗങ്ങളായിരുന്നു.

വിവിധ കേസുകളിലായി പിടിച്ചെടുത്ത 14.43 കിലോ കഞ്ചാവ്, 211.42 ഗ്രാം മെത്താഫിറ്റാമിൻ, 415.58 ഗ്രാം എം.ഡി.എം.എ, 4.02 കിലോ ഹാഷിഷ് ഓയിൽ, 4 കഞ്ചാവ് ചെടികൾ എന്നിവയാണ് നശിപ്പിച്ചത്.

നിയമപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മയക്കുമരുന്നുകൾ ശാസ്ത്രീയ രീതിയിൽ നശിപ്പിച്ചത്. ജില്ലയിൽ ലഹരി വിൽപ്പനക്കെതിരെ ശക്തമായ പരിശോധനയും നിരീക്ഷണവും തുടരുമെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375256/kannur-police-destroy-drugs-ndps-cases-14kg-cannabis)