---
title: "പരിയാരത്ത് കടയുടെ മുന്നിൽ വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് തർക്കം ; കടയിൽ അതിക്രമിച്ച് കയറി അതിക്രമം നടത്തിയ  നാലുപേര്‍ക്കെതിരെ കേസ്"
english_title: "Pariyaram Parking Row: 4 Booked After Attack on Shop, Rs 1 Lakh Loss"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375200/pariyaram-parking-row-4-booked-after-attack-on-shop-rs-1-lakh-loss"
published_at: "2026-07-28T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a68bcec681c3_pariyaram-parking-row-shop-attack.jpg"
keywords: []
---

# പരിയാരത്ത് കടയുടെ മുന്നിൽ വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് തർക്കം ; കടയിൽ അതിക്രമിച്ച് കയറി അതിക്രമം നടത്തിയ  നാലുപേര്‍ക്കെതിരെ കേസ്

> **Lead Summary:** പരിയാരം: കടയുടെ മുന്നിൽ വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തിൽ കടയിൽ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയ സംഭവത്തിൽ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു.

## Article Content

പരിയാരം: കടയുടെ മുന്നിൽ വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തിൽ കടയിൽ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയ സംഭവത്തിൽ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു.

ജൂലൈ 26ന് വൈകുന്നേരം 6.45ന് അമ്മാനപ്പാറയിലാണ് സംഭവം. കാഷ്യോയുടെ ഭാര്യ നടത്തുന്ന കടയുടെ മുന്നിൽ വാടാട്ടെ സ്വദേശി ഷാജി വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് വാക്കേറ്റമുണ്ടായത്.

തർക്കം രൂക്ഷമായതോടെ പ്രതികൾ കടയിലേക്ക് അതിക്രമിച്ച് കയറി ഫർണിച്ചറുകളും സാധനങ്ങളും അടിച്ചുതകർത്തു. ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പരാതി. കടയുടമയുടെ ഭർത്താവ് വെള്ളോറ കടവനാട്ടെ എൻ.സി. കാഷ്യോ(46)യെ പ്രതികൾ മർദ്ദിക്കുകയും ചെയ്തു.

സംഭവത്തിൽ വാട്ടെ ഷാജി ഉൾപ്പെടെ നാലുപേർക്കെതിരെയാണ് പരിയാരം പോലീസ് കേസെടുത്തത്. ആക്രമണത്തിൽ പരിക്കേറ്റ കാഷ്യോ ചികിത്സ തേടി. തുടർ അന്വേഷണം നടക്കുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375200/pariyaram-parking-row-4-booked-after-attack-on-shop-rs-1-lakh-loss)