---
title: "മഞ്ഞോടി ഇന്ദിരാ ഗാന്ധി സഹകരണ  ആശുപത്രിയിൽ നിന്നും ഡോ. അഖിലിനെ പുറത്താക്കി"
english_title: "Thalassery IG Hospital Doctor Akhil Dismissed After Methamphetamine Arrest"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375131/thalassery-ig-hospital-doctor-akhil-dismissed-after-methamphetamine-arrest"
published_at: "2026-07-28T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a68691231b43_thalassery-ig-hospital-doctor-akhil-dismissed.jpg"
keywords: []
---

# മഞ്ഞോടി ഇന്ദിരാ ഗാന്ധി സഹകരണ  ആശുപത്രിയിൽ നിന്നും ഡോ. അഖിലിനെ പുറത്താക്കി

> **Lead Summary:** തലശേരി:മെത്താഫിറ്റുമിനുമായി തലശ്ശേരി പൊലീസ് പിടികൂടിയ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ. അഖിലിനെ തത് സ്ഥാനത്തുനിന്നും പുറത്താക്കി. പത്രക്കുറിപ്പിലാണ് ആശുപത്രി നിലപാട് വ്യക്തമാക്കിയത്.

## Article Content

തലശേരി:മെത്താഫിറ്റുമിനുമായി തലശ്ശേരി പൊലീസ് പിടികൂടിയ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ. അഖിലിനെ തത് സ്ഥാനത്തുനിന്നും പുറത്താക്കി. പത്രക്കുറിപ്പിലാണ് ആശുപത്രി നിലപാട് വ്യക്തമാക്കിയത്.

ഇന്ദിരാഗാന്ധി ആശുപത്രിയിലെ മെഡിക്കോ-ലീഗൽ വിഭാഗത്തിൽ താൽക്കാലിക ജീവനക്കാരനായിരുന്നു ഡോ. അഖിൽ. മെത്താംഫെറ്റമിൻ കടത്തുമായി ബന്ധപ്പെട്ട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി.

> "ഇന്ദിരാഗാന്ധി ആശുപത്രിയിലെ മെഡിക്കോ-ലീഗൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന താൽക്കാലിക ജീവനക്കാരനായ ഡോക്ടർ അഖിലിനെ പ്രസ്തുത തസ്തികയിൽ നിന്നും നീക്കം ചെയ്തതായി അറിയിക്കുന്നു" എന്നാണ് മാനേജ്മെന്റ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

മയക്കുമരുന്ന് മാഫിയക്കെതിരെ കേരള പൊലീസ് ശക്തമാക്കിയ 'ഓപ്പറേഷൻ തൂഫാൻ' ന്റെ ഭാഗമായാണ് ഡോ. അഖിൽ പിടിയിലായത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375131/thalassery-ig-hospital-doctor-akhil-dismissed-after-methamphetamine-arrest)