---
title: "കൊളവല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾ ഏറ്റുമുട്ടി ;  വിദ്യാർത്ഥിക്ക് തലക്ക് ഗുരുതര പരിക്ക്"
english_title: "Clash Between Students at Kolavallur Higher Secondary School, Plus One Student Injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375098/clash-between-students-at-kolavallur-higher-secondary-school-plus-one-student-injured"
published_at: "2026-07-28T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a68512a20e95_kolavallur-hss-student-clash-plus-one-injured.jpg"
keywords: ["Kolavallur", "Higher Secondary School", "Student Clash", "Plus One", "Injury"]
---

# കൊളവല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾ ഏറ്റുമുട്ടി ;  വിദ്യാർത്ഥിക്ക് തലക്ക് ഗുരുതര പരിക്ക്

> **Lead Summary:** കൊളവല്ലൂർ: കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടൽ. സംഭവത്തിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് തലക്ക് ഗുരുതരമായി പരിക്കേറ്റു.

## Article Content

കൊളവല്ലൂർ: കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടൽ. സംഭവത്തിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് തലക്ക് ഗുരുതരമായി പരിക്കേറ്റു.

ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് സ്കൂൾ കാന്റീനിന് സമീപം സംഘർഷമുണ്ടായത്. കടവത്തൂർ സ്വദേശിയായ ഷിറിൻ ഫഹദ് (16) നാണ് തലക്ക് ആഴത്തിൽ മുറിവേറ്റത്. പരിക്കേറ്റ വിദ്യാർത്ഥിയുടെ തലക്ക് 2 തുന്നുണ്ട്.

വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചതെന്നാണ് വിവരം. സംഭവത്തിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.സ്കൂൾ അധികൃതരും രക്ഷിതാക്കളും സ്ഥലത്തെത്തി വിദ്യാർത്ഥിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിനുള്ളിലെ അച്ചടക്കവും സുരക്ഷയും സംബന്ധിച്ച് രക്ഷിതാക്കൾ ആശങ്ക പ്രകടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375098/clash-between-students-at-kolavallur-higher-secondary-school-plus-one-student-injured)