---
title: "പെരിങ്ങത്തൂർ എൻ.എ. എം. ഹയർ സെക്കൻഡറി സ്കൂൾ   പുതിയ ബ്ലോക്കിൻ്റെ  ശിലാസ്ഥാപനം നടത്തി"
english_title: "Peringathur NAMHSS 30th Anniversary New Block Foundation Stone Laid"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375068/peringathur-namhss-30th-anniversary-new-block-foundation-stone-laid"
published_at: "2026-07-28T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a683e0a0924f_Untitled-3_copy.jpg"
keywords: []
---

# പെരിങ്ങത്തൂർ എൻ.എ. എം. ഹയർ സെക്കൻഡറി സ്കൂൾ   പുതിയ ബ്ലോക്കിൻ്റെ  ശിലാസ്ഥാപനം നടത്തി

> **Lead Summary:**  പെരിങ്ങത്തൂർ: പെരിങ്ങത്തൂർ എൻ.എ. എം. ഹയർ സെക്കൻഡറി സ്കൂളിൻ്റെ മുപ്പതാം വാർഷികവും പുതിയ ബ്ലോക്കിൻ്റെ ശിലാസ്ഥാപനവും യാത്രയയപ്പും മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. പി.കെ. പ്രവീൺ എം.എൽ. എ അധ്യക്ഷത വഹിച്ചു.

## Article Content

 പെരിങ്ങത്തൂർ: പെരിങ്ങത്തൂർ എൻ.എ. എം. ഹയർ സെക്കൻഡറി സ്കൂളിൻ്റെ മുപ്പതാം വാർഷികവും പുതിയ ബ്ലോക്കിൻ്റെ ശിലാസ്ഥാപനവും യാത്രയയപ്പും മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. പി.കെ. പ്രവീൺ എം.എൽ. എ അധ്യക്ഷത വഹിച്ചു.

ചന്ദ്രിക മുൻ പത്രാധിപർ സി.പി. സൈതലവി കെ.കെ. മുഹമ്മദ് അനുസ്മരണ ഭാഷണം നടത്തി. കുറുവാളി മമ്മു ഹാജി ,എൻ.എ. അബൂബക്കർ എന്നിവർ ഉപഹാരം കൈമാറി. പ്രഥമാധ്യാപകൻ വി.കെ. അബ്ദുൾ നാസർ റിപ്പോർട്ടവതരിപ്പിച്ചു.

പാനൂർ നഗരസഭ ചെയർപേഴ്സൺ നൗഷത്ത് കൂടത്തിൽ ,പ്രിൻസിപ്പൽ എം. അബ്ദുൾ ഹമീദ്, പി.ടി.എ. പ്രസിഡൻ്റ് എൻ.പി. മുനീർ, വി.നാസർ , എൻ. പത്മനാഭൻ ,എം. സുലൈമാൻ ,മുഹമ്മദലി വിളക്കോട്ടൂർ ,യു.കെ. അഷ്റഫ് ,എം. മുഹമ്മദ് ഹാരിസ് ,കെ .ടി. ജാഫർ, സിദ്ദീഖ് കൂട്ടത്തിൽ പി.കെ.യൂസഫ് ഹാജി എന്നിവർ സംസാരിച്ചു.

തുടർന്ന് നടന്ന വിജയോത്സവം കെ.പി. മമ്മു ഉദ്ഘാടനം ചെയ്തു.എൻ.എ. അബൂബക്കർ അധ്യക്ഷത വഹിച്ചു. ലിതേഷ് കോളയാട് ,എം .പി . ജിതേഷ് ,കെ.കെ. റസീന ,എ.പി. റഷീദ്, എം.പി. അബ്ദുൾ കരീം, പി.പി. ബഷീർ ,റഫീഖ് കാരക്കണ്ടി ,കെ. അജേഷ് ,ബി. നജ്മ ,എസ്.എം. ഫിറോസ് എന്നിവർ സംസാരിച്ചു.സാംസ്കാരിക സമ്മേളനം പാറക്കൽ അബ്ദുള്ള എം.എൽ. എ .ഉദ്ഘാടനം ചെയ്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375068/peringathur-namhss-30th-anniversary-new-block-foundation-stone-laid)