---
title: "കുന്നോത്ത് പറമ്പ് ഗ്രാമ പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന  ഗ്രാമവണ്ടി ഉദ്ഘാടനം ചെയ്തു"
english_title: "Kunnothparamba Gramavandi Bus Service Inaugurated by Minister N Shamsudheen"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375044/kunnothparamba-gramavandi-bus-service-inaugurated-by-minister-n-shamsudheen"
published_at: "2026-07-28T09:26:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6828a89c4b4_Untitled-10_copy.jpg"
keywords: ["Kunnothparamba", "Gramavandi", "KSRTC", "PK Praveen", "Family Health Centre"]
---

# കുന്നോത്ത് പറമ്പ് ഗ്രാമ പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന  ഗ്രാമവണ്ടി ഉദ്ഘാടനം ചെയ്തു

> **Lead Summary:** കുന്നോത്ത്പറമ്പ്: കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്തിലെ ഫാമിലി ഹെൽത്ത് സെന്റർ ഹോമിയോ ഡിസ്പെൻസറി ആയുർവേദ ഡിസ്പെൻസറി എന്നീ ആരോഗ്യ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ട്‌ ഗ്രാമപഞ്ചായത്ത് ഭര ണ സമിതി കെഎസ്ആർടിസിയുമായി കൈകോർത്തു നടപ്പിലാക്കുന്ന ഗ്രാമവണ്ടി സർവീസ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് എൻ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പഞ്ചായത്തുകളിൽ

## Article Content

കുന്നോത്ത്പറമ്പ്: കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്തിലെ ഫാമിലി ഹെൽത്ത് സെന്റർ ഹോമിയോ ഡിസ്പെൻസറി ആയുർവേദ ഡിസ്പെൻസറി എന്നീ ആരോഗ്യ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ട്‌ ഗ്രാമപഞ്ചായത്ത് ഭര ണ സമിതി കെഎസ്ആർടിസിയുമായി കൈകോർത്തു നടപ്പിലാക്കുന്ന ഗ്രാമവണ്ടി സർവീസ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് എൻ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പഞ്ചായത്തുകളിൽ

പൊതുഗതാഗത സൗകര്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കേരള ഗവൺമെന്റ് കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യപ്രകാരം

ഗ്രാമവണ്ടി സർവീസ് അനുവദിച്ച് നൽകിയത്. കണ്ണൂർ ജില്ലയിലെ രണ്ടാമത്തെയും തലശ്ശേരി കെഎസ്ആർടിസി ഡിപ്പോയിലെ ആദ്യത്തെയും ഗ്രാമവണ്ടിയാണ് കുന്നത്തുപറമ്പ് പഞ്ചായത്തിൽ സർവീസ് ആരംഭിച്ചത്.

ചടങ്ങിൽ കൂത്തുപറമ്പ് നിയോജകമണ്ഡലം എംഎൽഎ പി കെ പ്രവീൺ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഫസീല കെ,വൈസ് പ്രസിഡണ്ട് കെ പി രാമചന്ദ്രൻ, കെഎസ്ആർടിസി കണ്ണൂർ ഡിടിഒ രഞ്ജിത്ത് പി ഇ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ പി സമീറ, പി കെ മുഹമ്മദലി, എ പി ലിബിഷ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അബിൻ ജോസ്, ജില്ലാ പഞ്ചായത്ത് മെമ്പർ സി കെ മുഹമ്മദലി,

ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിജിഷ കെ, മെമ്പർമാരായ ഉഷ എം, രജുല പി ഒ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ പി രാജേഷ്, ബിന്ദു കെ സി, സുജില ടി, രാജൻ കെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി പി എ ഹമീദ്, കെ അശോകൻ, കെ പ്രഭാകരൻ, അബ്ദുൾ കരീം ചേലേരി, കാട്ടൂർ മുഹമ്മദ്,റിനീഷ് മാസ്റ്റർ, യുപി ബാബു,കെ മുകുന്ദൻ, മൊയ്തു പത്തായത്തിൽ, വ്യാപാര സംഘടന പ്രതിനിധികളായ അബൂബക്കർ പുത്തൂർ, ബാബു തുടങ്ങിയവർ സംസാരിച്ചു.

ഗ്രാമവണ്ടി കടന്നുപോകുന്ന കേന്ദ്രങ്ങളിൽ പഞ്ചായത്തിലെ പൗരാവലി ഗ്രാമ വണ്ടിയെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടുകൂടിയും മധുരപലഹാരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375044/kunnothparamba-gramavandi-bus-service-inaugurated-by-minister-n-shamsudheen)