---
title: "തലശേരി വ്യാപാരി വെൽഫയർ സഹകരണ സംഘം തട്ടിപ്പ് ; മനേക്കര സ്വദേശിനിക്ക് നഷ്ടമായത് ഒമ്പത് ലക്ഷം"
english_title: "Thalassery Vyapari Welfare Co-operative Society Fraud 9.17 Lakh Lost"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375009/thalassery-vyapari-welfare-co-operative-society-fraud-917-lakh-lost"
published_at: "2026-07-27T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a678bb1561fb_thalassery-vyapari-welfare-society-fraud-.jpg"
keywords: ["Thalassery", "Vyapari Welfare Co-operative Society", "Fraud", "Manekkara", "Scam"]
---

# തലശേരി വ്യാപാരി വെൽഫയർ സഹകരണ സംഘം തട്ടിപ്പ് ; മനേക്കര സ്വദേശിനിക്ക് നഷ്ടമായത് ഒമ്പത് ലക്ഷം

> **Lead Summary:** തലശ്ശേരി: അമിത ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ കബളിപ്പിച്ച തലശ്ശേരി വ്യാപാരി വെൽഫയർ സഹകരണ സംഘത്തിൽ മനേക്കര സ്വദേശിനിക്ക് 9.17 ലക്ഷം രൂപ നഷ്ടമായി.

## Article Content

തലശ്ശേരി: അമിത ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ കബളിപ്പിച്ച തലശ്ശേരി വ്യാപാരി വെൽഫയർ സഹകരണ സംഘത്തിൽ മനേക്കര സ്വദേശിനിക്ക് 9.17 ലക്ഷം രൂപ നഷ്ടമായി.

സംഘം സെക്രട്ടറി ജോജീഷിനെതിരെ പി. പ്രസീന തലശ്ശേരി പൊലീസിൽ പരാതി നൽകി. 13/8/2025 മുതൽ 13/5/2026 വരെയുള്ള കാലയളവിലാണ് പ്രസീന സംഘത്തിൽ പണം നിക്ഷേപിച്ചത്. നിക്ഷേപത്തിന് ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് പണം കൈപ്പറ്റിയത്.

സഹകരണ സംഘത്തിൽ കോടികളുടെ തട്ടിപ്പ് നടന്നതായാണ് പൊലീസ് കണ്ടെത്തൽ. തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സെക്രട്ടറി ജോജീഷ് നിലവിൽ റിമാന്റിലാണ്.

സംഘത്തിൽ നിക്ഷേപിച്ച മറ്റ് അംഗങ്ങളിൽ നിന്നും പരാതികൾ ലഭിച്ചിട്ടുണ്ട്. കൂടുതൽ പേരെ കബളിപ്പിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷണം നടത്തുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375009/thalassery-vyapari-welfare-co-operative-society-fraud-917-lakh-lost)