---
title: "യാത്രക്കാരുടെ ശ്രദ്ധക്ക് ;  വ്യാഴാഴ്ച ചൊക്ലി - പള്ളൂർ റോഡിൽ ഗതാഗത നിയന്ത്രണം"
english_title: "Chokli Pallur Road Traffic Restriction Thursday Due to Tree Cutting"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375007/chokli-pallur-road-traffic-restriction-thursday-due-to-tree-cutting"
published_at: "2026-07-27T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a67892f9c54f_chokli-pallur-road-traffic-restriction.jpg"
keywords: []
---

# യാത്രക്കാരുടെ ശ്രദ്ധക്ക് ;  വ്യാഴാഴ്ച ചൊക്ലി - പള്ളൂർ റോഡിൽ ഗതാഗത നിയന്ത്രണം

> **Lead Summary:** ചൊക്ലി: പാറാൽ ചൊക്ലിയിൽ റോഡരികിൽ ഗ്രാമത്തി പള്ളിക്ക് സമീപം കൂറ്റൻ മഴ മരം, മാഹി സബ്ബ്-ഡിവിഷൻ മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം മുറിച്ചു മാറ്റുന്നത് കാരണം വ്യാഴാഴ്ച്ച രാവിലെ 9.30 മണി മുതൽ വൈകുന്നേരം 6.30 മണി വരെ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി മാഹി പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.

## Article Content

ചൊക്ലി: പാറാൽ ചൊക്ലിയിൽ റോഡരികിൽ ഗ്രാമത്തി പള്ളിക്ക് സമീപം കൂറ്റൻ മഴ മരം, മാഹി സബ്ബ്-ഡിവിഷൻ മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം മുറിച്ചു മാറ്റുന്നത് കാരണം വ്യാഴാഴ്ച്ച രാവിലെ 9.30 മണി മുതൽ വൈകുന്നേരം 6.30 മണി വരെ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി മാഹി പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.

തലശ്ശേരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പള്ളൂർ പോലീസ് സ്‌റ്റേഷന് സമീപത്ത് നിന്ന് കല്ലായി - പന്തക്കൽ റോഡിൽ പ്രവേശിച്ച് പൂക്കോം റോഡു വഴി ചൊക്ലിയിൽ പ്രവേശിക്കേണ്ടതാണ്. ചൊക്ലി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പുക്കോം - ഇടയിൽപീടിക മാടപീടിക വഴി തലശ്ശേരിയിലേക്കും പോകേണ്ടതാണെന്ന് മാഹി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375007/chokli-pallur-road-traffic-restriction-thursday-due-to-tree-cutting)