---
title: "തളിപ്പറമ്പിൽ കഞ്ചാവ് ബീഡി വലിച്ച രണ്ട് ആസാം സ്വദേശികൾ പിടിയിൽ"
english_title: "Two Assam Natives Arrested For Smoking Ganja Beedi in Taliparamba"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375001/two-assam-natives-arrested-for-smoking-ganja-beedi-in-taliparamba"
published_at: "2026-07-27T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a677c0fdc137_taliparamba-two-assam-natives-arrested.jpg"
keywords: ["Taliparamba", "Ganja Beedi", "Kerala Police", "Drug Arrest"]
---

# തളിപ്പറമ്പിൽ കഞ്ചാവ് ബീഡി വലിച്ച രണ്ട് ആസാം സ്വദേശികൾ പിടിയിൽ

> **Lead Summary:** തളിപ്പറമ്പ്: കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ട് പേർ പൊലീസ് പിടിയിലായി.തളിപ്പറമ്പ് എസ്.ഐ നിധിൻ കേസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് പട്ടുവം കാവുങ്കൽ ബസ് വെയിറ്റിംഗ് ഷെൽട്ടറിന് സമീപം വെച്ച് ഇവരെ പിടികൂടിയത്.പിടിയിലായത് ആസാം സ്വദേശികളായ ശംസുൽ ഹക്ക് , ശഹനുൽ ഇസ്ലാം എന്നിവരെയാണ്.

## Article Content

തളിപ്പറമ്പ്: കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ട് പേർ പൊലീസ് പിടിയിലായി.തളിപ്പറമ്പ് എസ്.ഐ നിധിൻ കേസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് പട്ടുവം കാവുങ്കൽ ബസ് വെയിറ്റിംഗ് ഷെൽട്ടറിന് സമീപം വെച്ച് ഇവരെ പിടികൂടിയത്.പിടിയിലായത് ആസാം സ്വദേശികളായ ശംസുൽ ഹക്ക് , ശഹനുൽ ഇസ്ലാം എന്നിവരെയാണ്.

പ്രദേശത്ത് സംശയാസ്പദമായി കറങ്ങിനടക്കുന്നവരെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ബീഡിയുമായി ഇവർ പിടിയിലായത്. ഇരുവരെയും സ്റ്റേഷനിൽ എത്തിച്ച് കൂടുതൽ ചോദ്യം ചെയ്യൽ നടത്തി വരികയാണ്. തുടർനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375001/two-assam-natives-arrested-for-smoking-ganja-beedi-in-taliparamba)