---
title: "ആറളത്തെ 'KM-1' കണ്ണൂർ മഖ്നയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ് നടപടി തുടങ്ങി"
english_title: "Aralam KM-1 Tusker Capture Mission Forest Dept Meeting"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/374998/aralam-km-1-tusker-capture-mission-forest-dept-meeting"
published_at: "2026-07-27T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a677840e9a17_Untitled-4_copy.jpg"
keywords: ["Aralam", "Kannur", "Forest Department"]
---

# ആറളത്തെ 'KM-1' കണ്ണൂർ മഖ്നയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ് നടപടി തുടങ്ങി

> **Lead Summary:** കണ്ണൂർ: ആറളം ഫാം, TRDM പുനരധിവാസ മേഖലകളിൽ ജീവഹാനിയും വൻ നാശനഷ്ടങ്ങളും വരുത്തുന്ന 'KM-1' കണ്ണൂർ മഖ്നയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ് പ്രാരംഭ നടപടികൾ ആരംഭിച്ചു.

## Article Content

കണ്ണൂർ: ആറളം ഫാം, TRDM പുനരധിവാസ മേഖലകളിൽ ജീവഹാനിയും വൻ നാശനഷ്ടങ്ങളും വരുത്തുന്ന 'KM-1' കണ്ണൂർ മഖ്നയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ് പ്രാരംഭ നടപടികൾ ആരംഭിച്ചു.

ചീഫ് വൈൽഡ്ലൈഫ് വാർഡന്റെ ഉത്തരവ് പ്രകാരമാണ് നടപടി. ദൗത്യം ഏകോപിപ്പിക്കുന്നതിനും ഒരുക്കങ്ങൾ വിലയിരുത്തുന്നതിനുമായി നോർത്തേൺ സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബി.എൻ. അഞ്ജൻകുമാറിന്റെ അധ്യക്ഷതയിൽ പ്രത്യേക പ്രാഥമിക യോഗം ചേർന്നു.

യോഗത്തിൽ നോർത്തേൺ സർക്കിൾ CCF ബി.എൻ. അഞ്ജൻകുമാർ, DFO കണ്ണൂർ കെ. സജി, ആറളം വൈൽഡ്ലൈഫ് വാർഡൻ രതീശൻ വി, CCF NCയുടെ ACF & TA ജി. പ്രദീപ്, ACF SIP രവീന്ദ്രനാഥൻ എം.പി, ആറളം റേഞ്ച് AWW രമ്യ രാഘവൻ, കൊട്ടിയൂർ RFO നിതിൻരാജ് ടി, വെറ്ററിനറി സർജൻ ഡോ. ഇല്യാസ് റാവുത്തർ ബി എന്നിവർ പങ്കെടുത്തു.

ആറളം, ടി.ആർ.ഡി.എം മേഖലകളിൽ കൃഷിനാശവും ജനജീവിതത്തിന് ഭീഷണിയും ഉയർത്തുന്ന മഖ്നയെ പിടികൂടാനുള്ള ദൗത്യത്തിന്റെ വിശദാംശങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/374998/aralam-km-1-tusker-capture-mission-forest-dept-meeting)