---
title: "ഉമ്മൻചാണ്ടി അനുസ്മരണം ; കെ.പി.എസ്.ടി എ പാനൂർ ഉപജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വർണോൽസവം ശ്രദ്ധേയമായി"
english_title: "Oommen Chandy Memorial: KPSTA Panur Sub District Organizes Varnolsavam 2026"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/374958/oommen-chandy-memorial-kpsta-panur-sub-district-organizes-varnolsavam-2026"
published_at: "2026-07-27T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a673ea0d5062_Untitled-4_copy.jpg"
keywords: []
---

# ഉമ്മൻചാണ്ടി അനുസ്മരണം ; കെ.പി.എസ്.ടി എ പാനൂർ ഉപജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വർണോൽസവം ശ്രദ്ധേയമായി

> **Lead Summary:** പാനൂർ: മുൻ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് KPSTA പാനൂർ ഉപജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘വർണോൽസവം 2026’ ജില്ലാതല ചിത്രരചന മത്സരം ശ്രദ്ധേയമായി.

## Article Content

പാനൂർ: മുൻ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് KPSTA പാനൂർ ഉപജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘വർണോൽസവം 2026’ ജില്ലാതല ചിത്രരചന മത്സരം ശ്രദ്ധേയമായി.

കെ.എം അഭിജിത്ത് എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. KPSTA സംസ്ഥാന പ്രസിഡൻ്റ് പി.കെ അരവിന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി. ഉമ്മൻചാണ്ടിയുടെ ജനസേവനവും ഭരണ മികവും പുതിയ തലമുറയ്ക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഉപജില്ലാ പ്രസിഡൻ്റ് വി. വിപിൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നിർധന കുടുംബത്തിന് വീട് നിർമ്മിക്കാനായി KPSTA പാനൂർ ഉപജില്ലാ കമ്മിറ്റി സ്വരൂപിച്ച ധനസഹായം കൈമാറി.

ദിനേശൻ പച്ചോൾ, സി.വി.എ ജലീൽ, രജീഷ് കാളിയത്താൻ, കെ. റസാഖ്, എം.കെ രാജൻ, കെ സുധീർ കുമാർ, ടി.കെ അജിത, പി. വിജിത്ത്, ആർ.കെ രാജേഷ് എന്നിവർ സംസാരിച്ചു.

വിദ്യാർത്ഥികളുടെ ചിത്രരചനാ മത്സരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി കുട്ടികൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/374958/oommen-chandy-memorial-kpsta-panur-sub-district-organizes-varnolsavam-2026)