---
title: "വടകര കൈനാട്ടിയിൽ ട്രെയിൻ തട്ടി  യുവാവ് മരിച്ചു"
english_title: "Young Man from West Bengal Killed in Train Accident at Vadakara Kainatty"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/374899/young-man-from-west-bengal-killed-in-train-accident-at-vadakara-kainatty"
published_at: "2026-07-27T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a5826efbec_train.jpg"
keywords: []
---

# വടകര കൈനാട്ടിയിൽ ട്രെയിൻ തട്ടി  യുവാവ് മരിച്ചു

> **Lead Summary:** വടകര: കൈനാട്ടി റാണി സ്‌കൂളിന് സമീപം റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി വെസ്റ്റ് ബംഗാൾ സ്വദേശിയായ യുവാവ് മരിച്ചു. ഈസ്റ്റ് മിഡ്‌നാപൂർ എരണ്ട ബാർ സ്വദേശി മസൂറുൽ സഹ ആണ് മരണപ്പെട്ടത്.

## Article Content

വടകര: കൈനാട്ടി റാണി സ്‌കൂളിന് സമീപം റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി വെസ്റ്റ് ബംഗാൾ സ്വദേശിയായ യുവാവ് മരിച്ചു. ഈസ്റ്റ് മിഡ്‌നാപൂർ എരണ്ട ബാർ സ്വദേശി മസൂറുൽ സഹ ആണ് മരണപ്പെട്ടത്.

ഇന്നലെ വൈകുന്നേരം 4 മണിയോടെയായിരുന്നു അപകടം. ട്രെയിൻ തട്ടി പരിക്കേറ്റ നിലയിൽ റെയിൽവേ ട്രാക്കിൽ കിടക്കുന്നതായി നാട്ടുകാർ കണ്ടെത്തുകയായിരുന്നു.

ഉടൻ തന്നെ നാട്ടുകാരും നാഷണൽ ഹെൽപ്പ് ലൈൻ പ്രവർത്തകരും ചേർന്ന് യുവാവിനെ വടകര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരിശോധിച്ച ഡോക്ടർ മരണം സ്ഥിരീകരിച്ചു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വടകര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്.സംഭവത്തിൽ വടകര റെയിൽവേ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/374899/young-man-from-west-bengal-killed-in-train-accident-at-vadakara-kainatty)