---
title: "ഓരോ വാർഡിലും പകൽ വിശ്രമകേന്ദ്രം ആരംഭിക്കണമെന്ന് സീനിയർ ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ പാനൂർ മേഖലാ സമ്മേളനം"
english_title: "SCFWA Panoor Conference Demands Day Care Centers in Every Ward"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/374889/scfwa-panoor-conference-demands-day-care-centers-in-every-ward"
published_at: "2026-07-27T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6708ef661ed_scfwa-panur-day-care-center-demand.jpg"
keywords: ["SCFWA Panur", "Senior Citizens Welfare", "Day Care Centre", "PK Praveen MLA", "Kariyad"]
---

# ഓരോ വാർഡിലും പകൽ വിശ്രമകേന്ദ്രം ആരംഭിക്കണമെന്ന് സീനിയർ ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ പാനൂർ മേഖലാ സമ്മേളനം

> **Lead Summary:** പാനൂർ: പാനൂർ വയോജനങ്ങളുടെ ക്ഷേമത്തിന് പരിഗണന നൽകി തദ്ദേശ സ്ഥാപനങ്ങൾ മുൻകൈ യെടുത്തു ഒരു വാർഡിൽ ഒരു പകൽ വിശ്രമകേന്ദ്രം എന്ന പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ (എസ് സി എഫ് ഡബ്ലു എ) പാനൂർ മേഖല സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

പാനൂർ: പാനൂർ വയോജനങ്ങളുടെ ക്ഷേമത്തിന് പരിഗണന നൽകി തദ്ദേശ സ്ഥാപനങ്ങൾ മുൻകൈ യെടുത്തു ഒരു വാർഡിൽ ഒരു പകൽ വിശ്രമകേന്ദ്രം എന്ന പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ (എസ് സി എഫ് ഡബ്ലു എ) പാനൂർ മേഖല സമ്മേളനം ആവശ്യപ്പെട്ടു.

കരിയാട് നമ്പ്യാർസ് യൂപി സ്ക്കൂളിൽ പി കെ പ്രവീൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. എം സുധാകരൻ, വി പി ശാന്ത എന്നിവരടങ്ങുന്ന പ്രസീഡീയം സമ്മേളനം നിയന്ത്രിച്ചു. എം സുധാകരൻ പതാക ഉയർത്തി.

കെ എം ചന്ദ്രൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. മേഖല സെക്രട്ടറി പി കെ മോഹനൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എ സരള സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.

സംസ്ഥന കമ്മിറ്റിയംഗം എ രാഘവൻ, പി കെ രാജൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ പി കെ പത്മനാഭൻ സ്വാഗതം പറഞ്ഞു.16 വില്ലേജുകളിൽ നിന്നായി 110 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.

ഭാരവാഹികൾ:എം സുധാകരൻ (പ്രസിഡൻ്റ്), കെ രാജഗോപാലൻ,പി കെ പത്മനാഭൻ, വി പി ശാന്ത (വൈസ് പ്രസിഡൻ്റ്).പി കെ മോഹനൻ (സെക്രട്ടറി).പി കെ രാജൻ,കെ നന്ദകുമാർ, കെ വി പങ്കജാക്ഷി (ജോയിൻ്റ് സെക്രട്ടറി).കെ എം ചന്ദ്രൻ (ട്രഷറർ).

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/374889/scfwa-panoor-conference-demands-day-care-centers-in-every-ward)