---
title: "കാവ്യയും ഇനി പഠിപ്പിക്കേണ്ട ; വടകരയിൽ  ലഹരിമരുന്ന് കേസില്‍ കീർത്തനയ്ക്ക് പിന്നാലെ കാവ്യയേയും പുറത്താക്കി വിദ്യാഭ്യാസ വകുപ്പ്, ഉത്തരവിറങ്ങി"
english_title: "Vadakara Drug Case: Second Teacher Kavya Dismissed by Education Dept"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/374882/vadakara-drug-case-second-teacher-kavya-dismissed-by-education-dept"
published_at: "2026-07-27T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a67071d4c99d_6a66a7081659d_vadakara-drug-case-teachers-arrest-police-custody-investigation.jpg"
keywords: ["Vadakara", "Drug Case", "Teacher Dismissal", "Education Department", "Perambra BRC"]
---

# കാവ്യയും ഇനി പഠിപ്പിക്കേണ്ട ; വടകരയിൽ  ലഹരിമരുന്ന് കേസില്‍ കീർത്തനയ്ക്ക് പിന്നാലെ കാവ്യയേയും പുറത്താക്കി വിദ്യാഭ്യാസ വകുപ്പ്, ഉത്തരവിറങ്ങി

> **Lead Summary:** വടകര: ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായതിന്റെ പേരില്‍ രണ്ടാമത്തെ അധ്യാപികയ്ക്കും പിരിച്ചുവിടല്‍. താത്കാലിക അധ്യാപികയായ കാവ്യയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ഉത്തരവ് ഇന്ന് പുറത്തിറങ്ങി.

## Article Content

വടകര: ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായതിന്റെ പേരില്‍ രണ്ടാമത്തെ അധ്യാപികയ്ക്കും പിരിച്ചുവിടല്‍. താത്കാലിക അധ്യാപികയായ കാവ്യയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ഉത്തരവ് ഇന്ന് പുറത്തിറങ്ങി.

കൂരാച്ചുണ്ട് സ്വദേശിയായ കാവ്യ പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെന്ററിലെ അധ്യാപികയായിരുന്നു. ഇതിന് മുമ്പ് ഇതേ കേസില്‍ അറസ്റ്റിലായ കീർത്തനയെ വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.

ലഹരിക്കെതിരെ വിദ്യാർത്ഥികളെ അണിനിരത്തി സൂംബ ഡാൻസ് നടത്തിയത് കീർത്തനയായിരുന്നെന്ന് സഹപ്രവർത്തകർ പറഞ്ഞു. ലഹരി വിരുദ്ധ ക്യാമ്പയിനിൽ പോലും കീർത്തന പങ്കെടുത്തിരുന്നു.

കേസില്‍ മറ്റ് അധ്യാപകര്‍ക്കും പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവരുമായി ലഹരി ഇടപാടുകള്‍ നടത്തിയിരുന്ന മറ്റ് ആളുകളെ കണ്ടെത്താനുള്ള നടപടികളും പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/374882/vadakara-drug-case-second-teacher-kavya-dismissed-by-education-dept)