---
title: "സ്പെഷൽ സ്‌കൂളുകൾക്ക് എയിഡഡ്  പദവി പരിഗണനയിലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ശംസുദ്ദീൻ ; കടവത്തൂർ മൈത്രി സ്പെഷ്യൽ സ്കൂളിൽ സ്കിൽ സ്റ്റുഡിയോവിന് ശിലയിട്ടു"
english_title: "Minister N Shamsudheen: Aided Status for Special Schools Under Consideration"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/374873/minister-n-shamsudheen-aided-status-for-special-schools-under-consideration"
published_at: "2026-07-27T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a67006a6cd6f_special-schools-aided-status-shamsudheen-maitri-.jpg"
keywords: ["Special School", "Aided Status", "Maitri Special School", "Kadavathur", "Differently Abled", "Kerala Education"]
---

# സ്പെഷൽ സ്‌കൂളുകൾക്ക് എയിഡഡ്  പദവി പരിഗണനയിലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ശംസുദ്ദീൻ ; കടവത്തൂർ മൈത്രി സ്പെഷ്യൽ സ്കൂളിൽ സ്കിൽ സ്റ്റുഡിയോവിന് ശിലയിട്ടു

> **Lead Summary:** കടവത്തൂർ: സംസ്ഥാനത്തെ ഭിന്നശേഷി സ്‌പെഷൽ സ്‌കൂളുകൾക്ക് ഈ മന്ത്രിസഭാ കാലയളവിൽ തന്നെ എയിഡഡ് പദവി നൽകുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് പൊതുവിദ്യാഭ്യാസ-വഖഫ് വകുപ്പ് മന്ത്രി അഡ്വ. എൻ. ശംസുദ്ദീൻ പറഞ്ഞു.

## Article Content

കടവത്തൂർ: സംസ്ഥാനത്തെ ഭിന്നശേഷി സ്‌പെഷൽ സ്‌കൂളുകൾക്ക് ഈ മന്ത്രിസഭാ കാലയളവിൽ തന്നെ എയിഡഡ് പദവി നൽകുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് പൊതുവിദ്യാഭ്യാസ-വഖഫ് വകുപ്പ് മന്ത്രി അഡ്വ. എൻ. ശംസുദ്ദീൻ പറഞ്ഞു.

കടവത്തൂർ മൈത്രി സ്‌പെഷൽ സ്‌കൂളിൽ 'മൈത്രി സ്കിൽ സ്റ്റുഡിയോ'യുടെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളിന്റെ 20-ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ചടങ്ങ് നടന്നത്.

മൈത്രി എബിലിറ്റി സ്കിൽ കിറ്റ് കൂത്തുപറമ്പ് എംഎൽഎ പി.കെ. പ്രവീൺ വിതരണം ചെയ്തു. തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ മൂലശ്ശേരി കിറ്റ് ഏറ്റുവാങ്ങി. എംഇസിഎ പ്രസിഡന്റ് പി കെ ശരീഫ് അധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും എൻ.ഐ.എസ് പ്രസിഡന്റുമായ പൊട്ടങ്കണ്ടി അബ്ദുല്ല ഉപഹാര സമർപ്പണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ സി കെ മുഹമ്മദലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുനീറ സുഹൈർ, എഇഒ ബൈജു കേളോത്ത്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി തുടങ്ങിയവർ സംസാരിച്ചു.സ്വാഗത സംഘം കൺവീനർ കെ. ഖാലിദ് സുല്ലമി സ്വാഗതവും പ്രിൻസിപ്പാൾ ആരതി രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/374873/minister-n-shamsudheen-aided-status-for-special-schools-under-consideration)