---
title: "ചിറയിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു"
english_title: "Youth Drowns While Swimming in Cheruthazham Pond Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/374868/youth-drowns-while-swimming-in-cheruthazham-pond-kannur"
published_at: "2026-07-27T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66fb99d8795_cheruthazham-pond-drowning-death.jpg"
keywords: []
---

# ചിറയിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു

> **Lead Summary:** കൂട്ടുകാരുമൊത്ത് ചിറയിൽ കുളിക്കുന്നതിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. കുഞ്ഞിമംഗലം കവ്വപ്പുറം സ്വദേശി പാറമ്മൽ ഉമ്മറിന്റെ മകൻ ആഷിർ ആണ് മരിച്ചത്.

## Article Content

കൂട്ടുകാരുമൊത്ത് ചിറയിൽ കുളിക്കുന്നതിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. കുഞ്ഞിമംഗലം കവ്വപ്പുറം സ്വദേശി പാറമ്മൽ ഉമ്മറിന്റെ മകൻ ആഷിർ ആണ് മരിച്ചത്.

ഞായറാഴ്ച വൈകുന്നേരം 5.30-ഓടെ ചെറുതാഴം കോക്കാട് ചിറയിലായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ആഷിറിനെ കാണാതാവുകയായിരുന്നു.

ഉടൻ തന്നെ സുഹൃത്തുക്കളും നാട്ടുകാരും വിവരം അറിയിച്ചു. ഫയർഫോഴ്സ് എത്തി നടത്തിയ തിരച്ചിലാണ് ആഷിറിനെ കണ്ടെത്തിയത്. ഉടൻ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പിതാവ്: പാറമ്മൽ ഉമ്മർ. മാതാവ്: നരിക്കോട് വീട്ടിൽ കുഞ്ഞാസിയ. സഹോദരങ്ങൾ: അനസ്, ഉമൈറ, ഉവൈസ്.

മൃതദേഹം  പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയ്ക്ക് 1 മണിയോടെ വീട്ടിലെത്തിച്ച് ഖബറടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/374868/youth-drowns-while-swimming-in-cheruthazham-pond-kannur)